Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാനിൽ ചാവേർ സ്ഫോടനം; മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
തെഹ്റാൻ: ഇറാനിൽ ചാവേർ സ്ഫോടനത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കാപ്റ്റൻ മുജ്തബ ഷാഹിദാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ സഹായിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലസ്ഥാനമായ തെഹ്റാനിൽനിന്ന് 1000 കിലോമീറ്റർ അകലെയുള്ള ഹൊർമോസ്ഗാൻ പ്രവിശ്യയിലെ സുന്നി ഭൂരിപക്ഷ മേഖലയായ ബാൻദർ ലെൻഗെയിലാണ് സംഭവം. മുജ്തബയുടെ കാർ തടഞ്ഞുനിർത്തിയശേഷം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

