കുടുംബ ശവകുടീരം സന്ദർശിച്ച് മകൾ; കിമ്മിന്റെ പിൻഗാമിയായേക്കുമെന്ന് സൂചന
text_fieldsപുതുവർഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ഭാര്യ റി സോൾ ജു, മകൾ കിം ജു അയി മധ്യത്തിൽ
സോൾ: പുതുവർഷദിനത്തിൽ കുടുംബ ശവകുടീരം സന്ദർശിക്കാനെത്തിയതോടെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകൾ കിം ജു അയി ഭരണത്തിൽ സജീവമാവുമെന്ന് സൂചന. വരാനിരിക്കുന്ന വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ കിം ജോങ് ഉൻ മകളെ ഫസ്റ്റ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ഭരണത്തിൽ തന്റെ പിറകിൽ രണ്ടാമത്തെയാളാക്കുമെന്നാണ് കരുതപ്പെടുന്നത്.
കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലും പിതാമഹൻ കിം ഇൽ സുങ്ങും അന്ത്യവിശ്രമം കൊള്ളുന്ന കുമുസാൻ പാലസിൽ പുതുവർഷദിനത്തിൽ നടന്ന ചടങ്ങിൽ കിം ജു അയി സജീവമായി പങ്കെടുത്തതോടെയാണ് പിൻഗാമി അഭ്യൂഹം ശക്തമായത്. 13കാരിയായ കിം ജു അയി ചടങ്ങിൽ മാതാപിതാക്കൾക്കൊപ്പം മുൻനിരയിൽതന്നെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

