Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​മ്മീ ഇ​ത്ര​യും...

മ​മ്മീ ഇ​ത്ര​യും നേരം...

text_fields
bookmark_border
jaseentha ardern
cancel
camera_alt

jaseentha ardern with daughter

വെ​ലി​ങ്​​ട​ൺ: രാ​ജ്യ​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ഫേ​സ്ബു​ക്ക് ലൈ​വി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന്യൂ​സി​ല​ൻ​ഡ്​ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൻ. ഇ​തി​നി​ടെ​യാ​ണ് മൂ​ന്നു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ നീ​വി​​െൻറ 'മ​മ്മീ' എ​ന്ന വി​ളി. ഉ​റ​ങ്ങി​ക്കോ​ളൂ... പെ​​ട്ടെ​ന്നു വ​രാം എ​ന്ന് 41കാ​രി​യാ​യ ജ​സീ​ന്ത മ​ക​ളോ​ട് പ​റ​ഞ്ഞു.

ലൈ​വ് ത​ട​സ്സ​പ്പെ​ട്ട​തി​ന് ക്ഷ​മ ചോ​ദി​ച്ച അ​വ​ർ തു​ട​ർ​ന്നു. ത​െൻറ അ​മ്മ മ​ക​ൾ​ക്കൊ​പ്പ​മു​ണ്ടെ​ന്നും അ​വ​ളെ അ​മ്മ ഉ​റ​ക്കു​മെ​ന്നും ജ​സീ​ന്ത പ​റ​ഞ്ഞു. ലൈ​വ് തു​ട​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും മ​ക​ൾ അ​മ്മ​യെ വി​ളി​ച്ചു. ആ​രോ​ടാ​ണി​ത്ര നേ​രം സം​സാ​രി​ക്കു​ന്ന​തെ​ന്നും അ​വ​ൾ ചോ​ദി​ച്ചു. തു​ട​ർ​ന്ന്​ സംസാരം നീ​ണ്ട​തി​ന് മ​ക​ളോ​ട് ക്ഷ​മ ചോ​ദി​ച്ച ജ​സീ​ന്ത നീ​വി​നെ ഉ​റ​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ്​ ലൈ​വ്​ അ​വ​സാ​നി​പ്പി​ക്കുകയായിരുന്നു.

ഇ​ത് അ​സാ​ധാ​ര​ണ​മാ​യ കാ​ഴ്ച​യ​ല്ലെ​ന്നും മ​ക്ക​ളു​ള്ള മി​ക്ക അ​മ്മ​മാ​രും വീ​ട​ക​ങ്ങ​ളി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​മ്പോ​ൾ ഇ​താ​ണ് അ​വ​സ്ഥ എ​ന്നും വി​ഡി​യോ​ക്കു താ​ഴെ നി​ര​വ​ധി ആ​ളു​ക​ൾ പ്ര​തി​ക​രി​ച്ചു. 2018 ജൂ​ണി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ജ​സീ​ന്ത നീ​വി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. 1990ൽ ​പാ​കി​സ്​​താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ബേ​ന​സീ​ര്‍ ഭു​ട്ടോ​ക്കു ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഒ​രു പ്ര​ധാ​ന​മ​ന്ത്രി അ​ധി​കാ​ര​ത്തി​ലി​രി​ക്കെ അ​മ്മ​യാ​യത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebook LiveJasintha
News Summary - Daughter Surprising Jasintha on Facebook Live
Next Story