Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലേഷ്യയിലെ റോഡിൽ വിമാനം തകർന്ന് 10 മരണം; ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
മലേഷ്യയിലെ റോഡിൽ വിമാനം തകർന്ന് 10 മരണം; ദൃശ്യങ്ങൾ പുറത്ത്
cancel

ക്വാലാലംപൂർ: മലേഷ്യയിലെ റോഡിൽ ചെറുവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ്ബോർഡ് കാമറയിൽ പതിഞ്ഞിട്ടുണ്ട്. വിമാനത്തിൽ സഞ്ചരിച്ച എട്ട് പേരും ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.

വിമാനം ഹൈവേയിലേക്ക് വീണ് അഗ്നിഗോളമായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പുകയുമുണ്ടായി. 10 പേർ മരിച്ചുവെന്ന വിവരം മലേഷ്യൻ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ എട്ട് പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. ഒരാൾ ഹൈവേയിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നുവെന്നും മറ്റൊരാൾ കാറിൽ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

മലേഷ്യയുടെ വടക്കൻ ദ്വീപായ ലങ്കാവിയിൽ നിന്നും യാത്ര തിരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. ക്വാലാലംപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മലേഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dashcam Captures Moment When Plane Crashed On Malaysia Street, Killing 10
Next Story