Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദലൈലാമക്ക് ആദ്യ ഗ്രാമി...

ദലൈലാമക്ക് ആദ്യ ഗ്രാമി പുരസ്കാരം

text_fields
bookmark_border
ദലൈലാമക്ക് ആദ്യ ഗ്രാമി പുരസ്കാരം
cancel
Listen to this Article

68ാമത് ഗ്രാമി പുരസ്കാരം നേടി ദലൈലാമ. ഇതാദ്യാമായാണ് ദലൈലാമക്ക് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. ബെസ്റ്റ് ഓഡിയോബുക്ക്, നരേഷൻ ആൻഡ് സ്റ്റോറിടെല്ലിങ് റെക്കോഡിങ് വിഭാഗത്തിലാണ് പുരസ്കാരം. കെ-പോപ്, സ്റ്റീവൻ സ്പിൽബർഗ് തുടങ്ങിയവർക്കൊപ്പം ആദ്യമായി പുരസ്കാരം നേടുന്ന ആളായി ദലൈലാമ മാറി.

'മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹോളിനസ് ദ ദലൈലാമ' എന്ന ഓഡിയോ ബുക്കാണ് പുരസ്കാരത്തിന് അർഹമായത്. യുട്യൂബ്, ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ പ്രമുഖ പ്ലാറ്റ്​ഫോമുകളിലെല്ലാം ദലൈലാമയു​ടെ ഓഡിയോ ബുക്കുണ്ട്. നന്ദിയോടും വിനയത്തോടും കൂടി താൻ ഈ വിജയത്തെ കാണുന്നു. ഇത് വ്യക്തിപരമായ ഒരു നേട്ടമല്ല. മറിച്ച് നമ്മുടെ പൊതുവായ സാർവത്രിക ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായി കണക്കാക്കുന്നുവെന്നും ദലൈലാമ പറഞ്ഞു.

'മ്യൂസിക് ഫോർ ജോൺ വില്യംസ്' മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെയാണ് സ്റ്റീവൻ സ്പീൽബർഗ് തന്റെ ആദ്യ ഗ്രാമി അവാർഡ് നേടിയത്. ഇതോടെ, എമ്മി, ഗ്രാമി, ടോണി, ഓസ്കർ എന്നീ പുരസ്കാരങ്ങൾ നേടിയ കലാകാരനായി സ്പിൽബർഗ് മാറി.

ലോസ് ആഞ്ജലീസിലെ ക്രിപ്‌റ്റോ ഡോട്ട്‌കോം അരീനയായിരുന്നു ഗ്രാമിയുടെ പുരസ്‌കാര വേദി. 100 വിഭാഗങ്ങളിലായാണ് ഇത്തവണ ഗ്രാമി പുരസ്‌കാര മത്സരം നടന്നത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവയായിരുന്നു അവതാരകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsDalai LamaGrammy Awards
News Summary - Dalai Lama wins first Grammy
Next Story