കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് ഗൊതബായ രാജപക്സെ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 പേർക്ക് പരിക്ക്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തിയവർക്ക് നേരെ ആയുധങ്ങളുമായി രജപക്സെ അനുകൂലികൾ രംഗത്തെത്തുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
സംഘർഷത്തെ തുടർന്ന് തലസ്ഥാനത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. അക്രമം വലിയ അക്രമങ്ങൾക്ക് വഴിവെക്കുകയാണ് ചെയ്യുകയെന്ന് പ്രധാനമന്ത്രി മഹേന്ദ രാജപക്സെ പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.