കൊല്ലപ്പെട്ട ബോട്ട് യാത്രക്കാർ നുഴഞ്ഞുകയറ്റക്കാരെന്ന് ക്യൂബ
text_fieldsഹവാന: കഴിഞ്ഞ ദിവസം തങ്ങളുടെ സൈനികർക്കുനേരെ വെടിയുതിർത്ത ബോട്ടിലുണ്ടായിരുന്ന 10 പേർ രാജ്യത്തേക്ക് നുഴഞ്ഞുകയറി ഭീകരവാദത്തിന് ശ്രമിച്ച അമേരിക്കയിൽനിന്നുള്ള ക്യൂബക്കാരാണെന്ന് ക്യൂബൻ സർക്കാർ. ക്യൂബൻ സമുദ്രാതിർത്തിയിൽ കടന്ന് ഫ്ലോറിഡയിൽ രജിസ്റ്റർചെയ്ത ബോട്ടിലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായും ആറുപേർക്ക് പരിക്കേറ്റതായും കഴിഞ്ഞദിവസം ക്യൂബ അറിയിച്ചിരുന്നു.
ബോട്ടിലുണ്ടായിരുന്നവരിൽ ഭൂരിഭാഗംപേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും സർക്കാർ അറിയിച്ചു. കൊല്ലപ്പെട്ടവർ അമേരിക്കൻ പൗരൻമാരാണോ സ്ഥിര താമസക്കാരാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ബോട്ട് യാത്രക്കാരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

