Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്യൂബയിൽ മരുന്നിനും...

ക്യൂബയിൽ മരുന്നിനും ഭക്ഷണത്തിനും കസ്​റ്റംസ്​ തീരുവ ഒഴിവാക്കി

text_fields
bookmark_border
ക്യൂബയിൽ മരുന്നിനും ഭക്ഷണത്തിനും കസ്​റ്റംസ്​ തീരുവ ഒഴിവാക്കി
cancel

ഹവാന: വൻ പ്രതിഷേധത്തെത്തുടർന്ന്​ മരുന്നിനും ഭക്ഷണത്തിനും മറ്റ്​ അവശ്യവസ്​തുക്കൾക്കും ഏർപ്പെടുത്തിയ ഇറക്കുമതിച്ചുങ്കം ക്യൂബൻ സർക്കാർ തൽകാലത്തേക്ക്​ ഒഴിവാക്കി. അടുത്ത തിങ്കളാഴ്​ച മുതൽ ഈ സാധനങ്ങൾ ക്യൂബയിലേക്ക്​ കൊണ്ടുവരുന്നതിന്​ നിയന്ത്രണമുണ്ടാകില്ല. ക്യൂബൻ പ്രധാനമന്ത്രി മാനുവൽ മറോറോ ക്രൂസ്​ ആണ്​ ഇക്കാര്യം അറിയിച്ചത്​. നിരവധി യാത്രക്കാർ ഇക്കാര്യം ആവശ്യപ്പെട്ടതായും അതിനാലാണ്​ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.


ഭക്ഷണം,മരുന്ന്​ എന്നിവയുടെ ലഭ്യതക്കുറവ്​, വിലക്കയറ്റം, കോവിഡ്​ തടയുന്നതിലെ സർക്കാറി​െൻറ വീഴ്​ച തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധവുമായി ആയിരങ്ങളാണ്​ കഴിഞ്ഞ ദിവസം ക്യൂബൻ തെരുവുകളിൽ പ്രതിഷേധവുമായി അണിനിരന്നത്​. ക്യൂബയിലേക്ക്​ വരുന്നവർ കൊണ്ടുവരുന്ന അവശ്യവസ്​തുക്കൾക്കു മേൽ കസ്​റ്റംസ്​ തീരുവ ചുമത്തരുതെന്നായിരുന്നു പ്രതിഷേധക്കാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cubaprotesterduty-free
Next Story