Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Girls Child Education
cancel
camera_altPhoto Credit: UNICEF
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ മഹാമാരി...

കോവിഡ്​ മഹാമാരി പ്രതിസന്ധി സൃഷ്​ടിച്ചത്​ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ 19 സൃഷ്​ടിച്ച പ്രതിസന്ധി പെൺകുട്ടികളുടെ വിദ്യാഭ്യാസ​ത്തെ പ്രതികൂലമായി ബാധിച്ചെന്ന്​ റിപ്പോർട്ട്​. കോവിഡ്​ 19നെ തുടർന്ന്​ ക്ലാസ്​മുറി വിദ്യാഭ്യാസം താൽകാലികമായി നിർത്തിവെക്കുകയും ​ഓൺലൈൻ പഠനം ആരംഭിക്കുകയും ചെയ്​തതാണ്​ പ്രധാന കാരണം. ഏഷ്യൻ രാജ്യങ്ങളിലെ പെൺകുട്ടികളാണ്​ കൂടുതലും പ്രതിസന്ധി നേരിടുന്നതെന്നും ലിംഗസമത്വവും വിദ്യാഭ്യാസ നിലവാരവും ഉയർത്തുനന്നതിന്​ വികസ്വര രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയായ റൂം ടു റീഡിൻെറ​ ബ്ലൂംബർഗ്​ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

വികസ്വര രാജ്യങ്ങളിൽ നിലനിൽക്കുന്ന ലിംഗവിവേചനം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്നതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ്​, കംബോഡിയ, ഇന്ത്യ, ലാവോസ്​, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ 28,000 പെൺകുട്ടികളിലാണ്​ പഠനം നടത്തിയത്​. ഇതിൽ 42 ശതമാനം പെൺകുട്ടികളുടെയും വീടുകളിൽ കോവിഡ്​ 19നെ തുടർന്ന്​ വരുമാനം നിലച്ചതായും രണ്ടിൽ ഒരാൾ പഠനം അവസാനിപ്പിക്കാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാണിക്കുന്നു.

'വരുമാനം കുറഞ്ഞതോടെ വീട്ടിലെ ആൺകുട്ടികളെ മാത്രം പഠിക്കാൻ അനുവദിക്കുന്ന സ്​ഥിതിയാണ്​ നിലവിൽ' റൂം ടു റീഡ്​ സ്​ഥാപകൻ ജോൺ വുഡ്​ പറഞ്ഞു.

സ്​കൂളുകൾ ഇനിയും തുറന്നു പ്രവർത്തിക്കാത്തതിനാൽ പ്രശ്​നത്തിൻെറ വ്യാപ്​തി ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല. കോവിഡ്​ കാലഘട്ടത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ലോകബാങ്ക്​, യുനിനെസഫ്​ എന്നിവ ആഗോളതലത്തിൽ സ്​ഥിതി ഗതികൾ നിരീക്ഷിക്കുകയാണെന്നും പറയുന്നു.

കോവിഡ്​ മഹാമാരിയുടെ കാലഘട്ടത്തിൽ കുട്ടികൾക്ക്​ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്​ കുടുംബങ്ങളെ സഹായിക്കേണ്ടതിൻെറ ആവശ്യകത ഉയർന്നുവരുന്നതായി ലോകബാങ്ക്​ ഈസ്​റ്റ്​ ഏഷ്യ എജ്യൂക്കേഷൻ മാനേജർ ടോബി ലിൻഡെൻ കൂട്ടിച്ചേർത്തു.

'കോവിഡ്​ മഹാമാരിയെ തുടർന്ന്​ തൊഴിൽ നഷ്​ടപ്പെട്ടതോടെ നിരവധി കുടുംബങ്ങളുടെ വരുമാനം നിലച്ചു. 10 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക്​ തള്ളിവിട്ടു. ആഗോള തലത്തിൽ രണ്ടുകോടി സെക്കൻഡറി തലത്തിലുള്ള പെൺകുട്ടികൾ സ്​കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു' -പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ​പ്രോത്സാഹിപ്പിക്കുന്ന മലാല ഫണ്ട് സംഘടന​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AsiaGender inequalityCovid19 CrisisGirls Child
Next Story