Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിയന്ത്രണാതീതം കോവിഡ്;...

നിയന്ത്രണാതീതം കോവിഡ്; ലോകത്താകെ മരണം 35,000 കവിഞ്ഞു

text_fields
bookmark_border
നിയന്ത്രണാതീതം കോവിഡ്; ലോകത്താകെ മരണം 35,000 കവിഞ്ഞു
cancel

മഡ്രിഡ്​: കോവിഡ്​-19 മഹാമാരിക്കു മുന്നിൽ വഴിമുട്ടി ​ലോകം. സ്​പെയിനിലും ഇറാനിലും മരണവൈറസ്​ താണ്ഡവമാടുകയാണ്​. സ്​പെയിനിൽ 24 മണിക്കൂറിനിടെ 800 പേരാണ്​ മരണത്തിനു കീഴടങ്ങിയത്​. ഇതുവരെ 81,470 ആളുകളിൽ വൈറസ്​ സ്​ഥിരീകരിച്ചു. 7340 പേർ മര ണത്തിനു കീഴടങ്ങി. ഇറാനിൽ 117ഉം. ഇറാനിലെ ആകെ മരണം ഇതോടെ 2757 ആയി. വീടുകളിൽനിന്ന്​ പുറത്തിറങ്ങരുതെന്നാണ്​ ജനങ്ങൾക്ക ്​ സർക്കാറി​​െൻറ നിർദേശം. ഇറ്റലിയിൽ മരണം 10,779 ആയി.

യു.എസി​ലെ ന്യൂയോർക്കിൽ മരണസംഖ്യ ആയിരം കടന്നു. മരണനിരക്ക് ​ സങ്കൽപിക്കാനാവാത്തവിധം ഉയർന്നേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന്​ യു.എസ്​ പ്രസിഡൻറ്​
ഡോണൾഡ്​ ട്രംപ്​ ഏപ്രിൽ 30 വരെ സാമൂഹിക അകലം പാലിക്കൽ പോലുള്ളവ കർശനമായി പ്രാവർത്തികമാക്കണമെന്ന്​ ജനങ്ങൾക്ക്​ നിർദേശം നൽകി. നേരത്തേ 15 ദിവസത്തേക്കായിരുന്നു കരുതൽ നിർദേശം. അതി​​െൻറ സമയപരിധി തിങ്കളാഴ്​ച അവസാനിച്ച സാഹചര്യത്തിലാണ്​ നീട്ടിയത്​. ഈസ്​റ്ററോടെ ലോക്​ഡൗൺ പൂർണമായി പിൻവലിക്കാമെന്നായിരുന്നു ട്രംപി​​െൻറ കണക്കുകൂട്ടൽ.

വൈറസ്​ ഏറ്റവും കൂടുതൽ പ്രഹരം തീർത്ത പ്രദേശങ്ങളിലാണ്​ കടുത്ത നിയന്ത്രണമുള്ളത്​. അനിവാര്യമല്ലാത്ത യാത്രകൾക്കും റസ്​റ്റാറൻറുകളും ബാറുകളും സന്ദർശിക്കുന്നതിനുമാണ്​ നിലവിൽ വിലക്കുള്ളത്​. 10ൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതിനും നിരോധനമുണ്ട്​. ഭൂരിഭാഗം കമ്പനികളും ജീവനക്കാർക്ക്​ ജോലികൾ വീടുകളിൽനിന്ന്​ ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്​.

ന്യൂയോർക്​ നഗരത്തിൽ ബിസിനസ്​ സ്​ഥാപനങ്ങൾ പൂട്ടി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ പിഴയൊടുക്കണം. 14 ദിവസത്തേക്ക്​ ആഭ്യന്തരയാത്രകൾക്കും വിലക്കുണ്ട്​.രണ്ടാഴ്​ചക്കകം മരണനിരക്ക്​ ഭീമമായ തോതിൽ ഉയരുമെന്നും അതിനാൽ സാമൂഹിക അകലം പാലിക്കണമെന്നുമാണ്​ ട്രംപ്​ നിർദേശിച്ചത്​.

ബോറിസ്​ ജോൺസ​​െൻറ ഉപദേഷ്​ടാവ് നിരീക്ഷണത്തിൽ

ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസ​​െൻറ ഉപദേഷ്​ടാവ്​ ഡൊമിനിക്​ കുമിങ്​സ്​​ വൈറസ്​ ലക്ഷണങ്ങൾ കണ്ടതിനാൽ നിരീക്ഷണത്തിലാണ്​.ബ്രിട്ടീഷ്​ പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ചീഫ്​ മെഡിക്കൽ ഉപദേഷ്​​ടാവ്​ ക്രിസ്​ വിറ്റി ഐസൊലേഷനിലാണ്​.

ബ്രിട്ടനിലെ ആശുപത്രികൾ രോഗികളെക്കൊണ്ട്​ നിറഞ്ഞിരിക്കയാണെന്ന്​ ഇന്ത്യൻ വംശജനായ ഡോക്​ടർ ഗുഡ്​ഡി സിങ്​ പറഞ്ഞു. സർക്കാർതലത്തിൽ രോഗികൾക്കായി മതിയായ സൗകര്യമൊരുക്കാൻ കഴിയുന്നില്ലെങ്കിൽ വൻ ദുരന്തമായിരിക്കും കാത്തിരിക്കുകയെന്നും അവർ സൂചിപ്പിച്ചു. ആറുമാസത്തിനകം ജനജീവിതം സാധാരണനിലയിലാക്കാൻ കഴിയില്ലെന്നാണ്​ ആരോഗ്യവിദഗ്​ധരുടെ അഭിപ്രായം.

ബ്രിട്ടനിൽ നിയന്ത്രണം ആറുമാസം വരെ നീളാം

കോവിഡ്​ അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത്​ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ആറു​ മാസം വരെ നീളാമെന്ന മുന്നറിയിപ്പുമായി യു.കെ ആരോഗ്യ വകുപ്പ്​ മേധാവി ജെന്നി ഹാരിസ്​. രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗൺ നീട്ടിവെക്കുന്നത്​ ഒഴിവാക്കില്ലെന്നും അവർ അറിയിച്ചു.

വൈറസ്​ പടരുന്നത്​ ചെറുക്കാൻ റഷ്യയിൽ രാജ്യവ്യാപകമായി ലോക്​ഡൗൺ നടപ്പാക്കി. നിലവിൽ 1836 പേരിലാണ്​ വൈറസ്​ സ്​ഥിരീകരിച്ചത്​. ഒമ്പതു പേർ മരിക്കുകയും ചെയ്​തു. തിങ്കളാഴ്​ച മുതൽ വീട്ടിൽനിന്ന്​ പുറത്തിറങ്ങരുതെന്നാണ്​ റഷ്യൻ ഭരണകൂടം ജനങ്ങൾക്ക്​ നൽകിയ നിർദേശം.

ആസ്​ട്രേലിയയിൽ സൂപ്പർമാർക്കറ്റുകളിലെത്തുന്നവർക്ക്​ മാസ്​ക്​ നിർബന്ധമാക്കി. സിംബാബ്​വെയിൽ മൂന്നാഴ്​ചത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചു. ഫിലിപ്പീൻസിൽ ഏഴുപേർകൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ആകെ മരണം 78 ആയി. തായ്​ലൻഡിൽ രണ്ടുപേർ കൂടി മരിച്ചു. യു.എസിൽനിന്ന്​ പുറത്താക്കിയ ഗ്വാട്ടമാല സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. നേപ്പാളിൽ ലോക്​ഡൗൺ ഏ​പ്രിൽ ഏഴ​ുവരെ നീട്ടി. യു.എസ്​, ചൈന, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ജപ്പാനിൽ യാത്രവിലക്ക്​ ഏർപ്പെടുത്തി.

ആസ്ട്രേലിയയിൽ ആളുകൾ കൂടിനിൽക്കുന്നത്​ നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക്​ പിഴയും ഏർപ്പെടുത്തി. ഭക്ഷണസാധനങ്ങളും മരുന്നും വാങ്ങാനല്ലാ​െത ജനങ്ങൾ പുറത്തിറങ്ങരുതെന്ന്​ പ്രധാനമന്ത്രി സ്​കോട്​ മോറിസൺ ഉത്തരവിട്ടു. കോവിഡ്​ ആദ്യമായി റിപ്പോർട്ട്​ ചെയ്​ത ചൈനയിൽ ജനജീവിതം സാധാരണ നിലയിലേക്ക്​ മാറു​േമ്പാഴും വൈറസി​​െൻറ രണ്ടാംവരവുണ്ടാകുമോ എന്ന ഭയപ്പാടിലാണ്​ സർക്കാർ. ബെയ്​ജിങ്ങിൽ 31 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. അർജൻറീനയും ലോക്​ഡൗൺ നീട്ടി. ദക്ഷിണ കൊറിയയിൽ 78 പുതിയ കേസുകൾകൂടി റിപ്പോർട്ട്​ ചെയ്​തതോടെ ആകെ ​െവെറസ്​ ബാധിതരുടെ എണ്ണം 9661 ആയി.

കെൻ ഷിമുറ അന്തരിച്ചു

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ജപ്പാനിലെ പ്രമുഖ ഹാസ്യ കലാകാരൻ കെൻ ഷിമുറ അന്തരിച്ചു. 70 വയസ്സായിരുന്നു. ഞായറാഴ്​ച ​ൈവകീ​ട്ടോടെ ആരോഗ്യനില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന്​ ടോക്യോ ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world news
News Summary - covid world death toll update
Next Story