Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​​ വാക്​സിനെതിരെ ബ്രസീൽ പ്രസിഡന്‍റ്​; ജനങ്ങളെ മുതലകളാക്കുമെന്ന്​ ബോൾസനാരോ

text_fields
bookmark_border
കോവിഡ്​​ വാക്​സിനെതിരെ ബ്രസീൽ പ്രസിഡന്‍റ്​; ജനങ്ങളെ മുതലകളാക്കുമെന്ന്​ ബോൾസനാരോ
cancel

സാവോ പോളോ: കോവിഡ്​ വാക്​സിനെതിരെ വിമർശനവുമായി ബ്രസീൽ പ്രസിഡന്‍റ്​ ജെയിർ ബോൾസനാരോ. ഫൈസറിന്‍റെ കോവിഡ്​ വാക്​സിൻ ജനങ്ങളെ മുതലകളോ താടിയുള്ള സ്​ത്രീകളോ ആക്കി മാറ്റുമെന്ന്​ ബോൾസനാരോ പറഞ്ഞു.

കോവിഡ്​ വാക്​സിന്‍റെ പാർശ്വഫലങ്ങളിൽ ഫൈസറിന്​ ഒരു ഉത്തരവാദിത്തവുമില്ല. അവരുടെ കരാറിൽ അത്​ വ്യക്​തമാണ്​. വാക്​സിൻ ഉപയോഗിച്ച്​ നിങ്ങളൊരു മുതലയായി മാറിയാൽ അതിന്​ പൂർണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.

കോവിഡ്​ വാക്​സിൻ ഉപയോഗിക്കുന്നവർക്ക്​ അമാനുഷിക ശക്​തി ലഭിച്ചേക്കാം. ചിലപ്പോൾ സ്​ത്രീകൾക്ക്​ താടി വളരും. സ്​ത്രീകളുടെ ശബ്​ദത്തിൽ പുരുഷൻമാർ സംസാരിക്കും. അവർക്ക്​ വാക്​സിൻ ഉപയോഗിച്ച്​ എന്ത്​ വേണമെങ്കിലും ചെയ്യാമെന്ന്​ ബ്രസീൽ പ്രസിഡന്‍റ്​ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid vaccine can turn people into ‘crocodiles’: Brazilian President Bolsonaro
Next Story