Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തെ കോവിഡ്​...

ലോകത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 60 ലക്ഷത്തിനടുത്ത്​

text_fields
bookmark_border
ലോകത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 60 ലക്ഷത്തിനടുത്ത്​
cancel

ന്യൂഡൽഹി: ​ലോകത്താകെ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 59,05,415 ആയി. ഇതിൽ 3,62,024 (3.6 ലക്ഷം) പേർ മരണത്തിന്​ കീഴടങ്ങി. 2,59,691 (2.5 ലക്ഷം) രോഗം ഇതിനകം ഭേദമായിട്ടുണ്ട്​. 

കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ മുന്നിൽ അമേരിക്ക തന്നെയാണ്​. അമേരിക്കയിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 17,68,461 (17.6 ലക്ഷം) ആയി. ഇവിടെ 1,03,330 ആളുകൾ മരിച്ചിട്ടുണ്ട്​.
ആദ്യമായി കോവിഡ്​ സ്​ഥിരീകരിച്ച ചൈനയിൽ രോഗം​ ബാധിച്ചത്​ 82,995 പേർക്കാണ്​. അമേരിക്ക, ബ്രസീൽ, റഷ്യ, സ്​പെയിൻ, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്​, ജർമനി, ഇന്ത്യ, തുർക്കി, ഇറാൻ, പെറു, കാനഡ, ചിലി എന്നീ  14 രാജ്യങ്ങളിൽ ഇതിലധികം പേർക്ക്​ ഇതിനകം കോവിഡ്​ ബാധിച്ചു. അതിൽ തന്നെ ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ കോവിഡ്​ ബാധിതരുടെ എണ്ണം 1.5 ലക്ഷത്തിന്​ മുകളിലാണ്​. 

അമേരിക്ക കൂടാതെ ബ്രസീൽ, സ്​പെയിൻ, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്​ എന്നീ രാജ്യങ്ങളിൽ കാൽ ലക്ഷത്തിലധികം ആളുകൾ കോവിഡ്​ ബാധിച്ചു മരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCoronaviruscovid 19corona outbreak
News Summary - COVID UPDATE
Next Story