Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ മുക്​തർക്ക്​...

കോവിഡ്​ മുക്​തർക്ക്​ വാക്​സിൻ ഒരു ഡോസ്​ മതിയാകുമെന്ന്​ പഠനം

text_fields
bookmark_border
covid vaccine
cancel

ന്യൂഡൽഹി: ലോകം മുഴൂക്കെ കോവിഡ്​ വാക്​സിനിൽ അഭയം തേടുന്ന പുതിയ കാലത്ത്​ രണ്ടു ഡോസ്​ വാക്​സിൻ പുർത്തിയാക്കാൻ എടുക്കുന്ന സമയ താമസമാണ്​ മിക്ക രാഷ്​ട്രങ്ങളുടെയും ഉറക്കം കെടുത്തുന്നത്​. വാക്​സിൻ ക്ഷാമവും രോഗവ്യാപനവും സമം ചേർന്നതോടെ രോഗബാധിതരും ആരോഗ്യ വകുപ്പുകളും ഒരുപോലെ പ്രതിസന്ധിയിലാണ്​.

ഇതിനിടെ, കോവിഡ്​ മുക്​തർക്ക്​ ആശ്വാസം നൽകുന്ന പുതിയ ​ഗവേഷണ ഫലമാണ്​ ​ആതുര രംഗത്ത്​ പ്രതീക്ഷ പകരുന്നത്​.

അമേരിക്കയിലെ സീദാഴ്​സ്​- സീനായ്​ മെഡിക്കൽ സെന്‍ററാണ്​ ​കോവിഡ്​ വാക്​സിൻ രോഗമുക്​തരിലും ഇതുവരെയും വരാത്തവരിലും എത്രകണ്ട്​ ഫലപ്രദമാണെന്ന വ്യത്യാസം തിരിച്ചറിയാൻ ഗവേഷണം നടത്തിയത്​. 1,000 ലേറെ വരുന്ന ജീവനക്കാരിലായിരുന്നു വാക്​സിൻ പരീക്ഷണം. ജീവനക്കാരിൽ കോവിഡ്​ മുക്​തരായവർ ഒരു തവണ വാക്​സിൻ സ്വീകരിച്ചപ്പോഴേ മികച്ച പ്രതിരോധം കാണി​ച്ചതായും രോഗമില്ലാതെ രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ചവരെക്കാൾ മികച്ചതായിരുന്നു ഇവരുടെതെന്നും ഗവേഷണ ഫലം പറയുന്നു. ഫൈസർ, മോഡേണ എന്നിവയുടെ വാക്​സിനുകളാണ്​ ഇവർക്ക്​ നൽകിയത്​. നാച്വർ മെഡിസിൻ മാഗസിനിൽ ഗവേഷണ റിപ്പോർട്ട്​​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​​.

സമാന പരീക്ഷണം നടന്ന ഇറ്റലിയിലെ ഫലവും ഇത്​ തെളിയിക്കുന്നതായി ന്യൂ ഇംഗ്ലണ്ട്​ മെഡിസിൻ ജേണൽ റിപ്പോർട്ട്​ പറയുന്നു. മിക്ക രാജ്യങ്ങളിലും വാക്​സിനുകൾക്ക്​ കടുത്ത പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശ്വാസകരമാകുന്നതാണ്​ ഇരു ഗവേഷണ ഫലങ്ങളും.

കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഫ്രാൻസ്​, സ്​പെയിൻ, ഇറ്റലി, ജർമനി ഉൾപെടെ യൂറോപ്യൻ രാജ്യങ്ങൾ കോവിഡ്​ ​മുക്​തർക്ക്​ ഒറ്റഡോസ്​ വാക്​സിനാണ്​ നൽകിവരുന്നത്​. ഇസ്രായേലാക​ട്ടെ, രോഗമുക്​തർക്ക്​ ആദ്യ ഘട്ടത്തിൽ വാക്​സിൻ വിതരണം നടത്തിയിരുന്നില്ല. നിലവിൽ ഒറ്റ ഡോസാണ്​ നൽകുന്നത്​.

രണ്ടാമത്​ നൽകുന്ന ബൂസ്റ്റർ വാക്​സിൻ പുതിയ വകഭേദങ്ങളെ കൂടി ചെറുക്കാൻ സഹായകമായിരക്കുമെന്നാണ്​ മറ്റു പഠന ഫലങ്ങൾ പറയുന്നത്​.

അതേ സമയം, യു.എസിൽ കോവിഡ്​ മുക്​തർക്കും രണ്ടു ഡോസ്​ വാക്​സിൻ നൽകുന്നുണ്ട്​. രാജ്യത്ത്​ 31 ശതമാനം പേർക്ക്​ ഇതിനകം വാക്​സിൻ വിതരണം പൂർത്തിയായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VaccineCovidone Dose
News Summary - Covid Survivors May Need Just One Shot Of 2-Dose Vaccines, Say Studies
Next Story