വാക്സിനിൽ കൂട്ടയോട്ടം; ആരാദ്യം?
text_fieldsകോവിഡ് കീഴടക്കാനുള്ള കൂട്ടയോട്ടത്തിലാണ് വാക്സിൻ നിർമാതാക്കൾ. 10 ലക്ഷത്തിലേറെ ജീവനെടുത്ത മഹാമാരിയെ തളക്കാൻ ആർക്കു കഴിയുമെന്നത് കോടാനുകോടികൾ വിലമതിക്കുന്ന ചോദ്യം. അതു തിരിച്ചറിഞ്ഞാണ് കടുത്ത മത്സരക്കളത്തിൽ എല്ലാം ചെലവഴിച്ച് കമ്പനികളുടെ കൂട്ടപ്പോര്. നൂറിലേറെ വാക്സിനുകൾ ലാബുകളിൽ പരീക്ഷണത്തിലാണെങ്കിലും അവസാന അംഗീകാരത്തിന് തൊട്ടുമുമ്പുള്ള മൂന്നാംഘട്ടത്തിലെത്തി മനുഷ്യരിൽ പരീക്ഷണം തുടങ്ങിയത് 12 എണ്ണേത്താളം.
- ന്യൂയോർക് ആസ്ഥാനമായ ഫൈസർ ബയോഫാർമസ്യൂട്ടിക്കൽസ് ജർമൻ കമ്പനിയായ ബയോൺടെക്കുമായി ചേർന്ന് വികസിപ്പിച്ച വാക്സിനാണ് ആദ്യമായി 90 ശതമാനം വിജയം അവകാശപ്പെട്ട് രംഗത്തുവന്നത്. ചൈനീസ് മരുന്ന് നിർമാതാക്കളായ ഫോസനും ഇവരുമായി സഹകരിക്കുന്നു.
- അമേരിക്കൻ കമ്പനിയായ മൊഡേണയും യു.എസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും ചേർന്ന് വികസിപ്പിച്ച വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് തിങ്കളാഴ്ച അവകാശപ്പെട്ടു. കാനഡ, ജപ്പാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കാണ് ഇവർ ആദ്യം വാക്സിൻ നൽകുക. ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലേക്ക് 2021 അവസാനം മാത്രം.
- ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനക, ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന് വികസിപ്പിക്കുന്ന വാക്സിനും മുൻനിരയിലാണ്. ഇവർക്ക് അമേരിക്കയുടെ 1.2 ബില്യൺ ഡോളർ (8900 കോടി രൂപ)സഹായവുമുണ്ട്. ഇന്ത്യയിൽ നിർമാണം പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. 10 കോടി വാക്സിൻ അടുത്തവർഷത്തോടെ ലഭ്യമാക്കുമെന്ന് കമ്പനി സി.ഇ.ഒ അഡാർ പൂനവാല പറയുന്നു.
- ലോകത്താദ്യം രജിസ്ട്രേഷൻ ലഭിച്ച റഷ്യൻ ഗവൺമെൻറിെൻറ ഗമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്ഫുട്നിക് -5 വാക്സിൻ ഇന്ത്യയിലും ഉടൻ പരീക്ഷണം തുടങ്ങും. 92 ശതമാനം ഫലപ്രദമെന്ന് അവകാശവാദം. ഡോ. െറഡ്ഡീസ് ലാബ് ആണ് ഇന്ത്യയിൽ നിർമിക്കുക.
- ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച വാക്സിൻ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ്. ഇതും മൂന്നാംഘട്ടത്തിലെത്തി.
- ചൈനീസ് കമ്പനി കാൻസിനൊ ബയോളജിക്സ് ചൈനയിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസുമായി ചേർന്ന് വാക്സിൻ നിർമിക്കുന്നു.
- ചൈനയിലെ വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ട്സ് ചൈനീസ് ഗവൺമെൻറ് കമ്പനിയായ സിനോഫാമുമായി േചർന്ന് മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. യു.എ.ഇ, പെറു, മൊറോക്കോ എന്നീ രാജ്യങ്ങളിലും ഈ വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്.
- ചൈനയിലെ സിനോഫാം കമ്പനി ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ട്സുമായി ചേർന്നും വാക്സിൻ ഉൽപാദിപ്പിക്കുന്നു.
- ചൈനയിലെ സ്വകാര്യ കമ്പനിയായ സിനോവാക് ബയോടെക്കിെൻറ വാക്സിൻ ലോകരാജ്യങ്ങളിലേക്ക് അയക്കാറായ ഘട്ടത്തിലാണ്. മൂന്നാംഘട്ട പരീക്ഷണം അവസാനത്തിലെത്തി.
- നേരത്തേയുള്ള ക്ഷയരോഗ വാക്സിൻ കോവിഡിനായി പുതുക്കിയെടുക്കുകയാണ് ആസ്ട്രേലിയയിലെ മർഡോക്ക് ചിൽഡ്രൻസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയ്തത്. ഇതും മൂന്നാംഘട്ട ത്തിലാണ്.
- യു.എസിലെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി, ബോസ്റ്റണിലെ ബേത് ഇസ്രായേൽ ഡീകനസ് മെഡിക്കൽ സെൻററുമായി ചേർന്ന് വികസിപ്പിച്ച വാക്സിനും വിപണിയിലെത്താറായി.
- അമേരിക്കയിൽ മേരിലാൻഡിലെ നോവവാക്സ് കമ്പനിയുടെ വാക്സിനും റെഡിയായിക്കഴിഞ്ഞു. 2021 ആദ്യം 10 കോടി ഡോസ് വാക്സിൻ ഇവർ അമേരിക്കയിൽ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

