Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
donald trump
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ മാരകമാണെന്ന്​...

കോവിഡ്​ മാരകമാണെന്ന്​ അറിയാമായിരുന്നു –സമ്മതിച്ച്​ ട്രംപ്​

text_fields
bookmark_border

വാഷിങ്​ടൺ: കോവിഡ്​ 19 മാരകരോഗമാണെന്ന്​ അറിയാമായിരുന്നുവെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ സമ്മതിച്ചു. ഫോക്​സ്​ ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ കോവിഡ​ി​െൻറ രൂക്ഷത അറിയാമായിരുന്നുവെന്നും ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനാണ്​ മറച്ചുവെച്ചതെന്നും ട്രംപ്​ സമ്മതിച്ചത്​.

ജലദോഷം പോലെയുള്ള രോഗം മാത്രമാണെന്നും ആരും പരിഭ്രാന്തരാകേ​ണ്ടതില്ലെന്നുമായിരുന്നു ട്രംപി​െൻറ നേരത്തേയുള്ള നിലപാട്​. ​കോവിഡി​െൻറ രൂക്ഷത ​​ഫെബ്രുവരിയിൽ തന്നെ ട്രംപിന്​ അറിയാമായിരുന്നുവെന്നും ബോധപൂർവം മറച്ചുവെക്കുകയായിരുന്നുവെന്നും അന്വേഷണാത്​മക മാധ്യമപ്രവർത്തകൻ ബോബ്​ വുഡ്​വാഡ്​ എഴുതുന്ന പുസ്​തകത്തിൽ വ്യക്​തമാക്കുന്നുണ്ട്​. വുഡ്​വാഡ്​ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട്​ മണിക്കൂറുകൾക്കകമാണ്​ ട്രംപ്​ തനിക്കറിയാമായിരുന്നുവെന്ന്​ സമ്മതിച്ചത്​.

'ജനങ്ങൾ പരിഭ്രാന്തരാകാൻ ആഗ്രഹിച്ചിരുന്നില്ല. ഇൗ രാജ്യത്തി​െൻറ നേതാവാണ്​ ഞാൻ. പരിഭ്രാന്തി കുറയ്​ക്കുന്നതിനാണ്​ കോവിഡ്​ ചെറിയ രോഗമാണെന്ന്​ പറഞ്ഞത്' ട്രംപ്​ വ്യക്​തമാക്കി. കോവിഡി​െന ​അമേരിക്ക മികച്ച രീതിയിലാണ്​ നേരിട്ടതെന്നും മറ്റു​ രാജ്യങ്ങളെ അപേക്ഷിച്ച്​ മരണനിരക്കിൽ കുറവുണ്ടെന്നും ട്രംപ്​ അവകാശപ്പെട്ടു.

കോവിഡ്​ മാരകമാണെന്ന്​ അറിയാമായിരുന്നു –സമ്മതിച്ച്​ ട്രംപ്​അമേരിക്കയിൽ 65 ലക്ഷം​ പേർക്ക്​ കോവിഡ്​ ബാധിക്കുകയും 1.95 ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്​തിരുന്നു. 1700 അമേരിക്കക്കാരിൽ ഒരാൾ കോവിഡ്​ ബാധിതനായി മരണപ്പെട്ടതായാണ്​ കണക്ക്​. ഒരുലക്ഷം പേരിൽ ഏറ്റവും കൂടുതൽ മരണനിരക്കും അമേരിക്കയിലാണ്​. ലക്ഷത്തിൽ 57.97 പേരാണ്​ അമേരിക്കയിൽ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usacovidfox tvDonald Trump
News Summary - covid is dangerous to human beings says trump
Next Story