കോവിഡ് വാക്സിെൻറ പേറ്റൻറ് ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കാതെ ജർമ്മനി
text_fieldsബെർലിൻ: കോവിഡ് വാക്സിെൻറ പേറ്റൻറ് ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കാതെ ജർമ്മനി. ബൗദ്ധിക സ്വത്തവകാശം നേരത്തെയുള്ള പോലെ തന്നെ സംരക്ഷിക്കപ്പെടുമെന്നും ജർമ്മനി വ്യക്തമാക്കി. വാക്സിൻ പേറ്റൻറ് ഒഴിവാക്കാനുള്ള നിർദേശത്തിൽ യുറോപ്യൻ യുണിയനും ചർച്ച തുടങ്ങിയിരുന്നു. ചില അംഗരാജ്യങ്ങൾ ഇതിന് അനുകൂലമായി നിലപാട് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായ നിലപാടാണ് ജർമ്മനി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
പേറ്റൻറ് ഒഴിവാക്കുന്നത് ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭിക്കുന്നതിന് സഹായിക്കുമെന്നാണ് ഉയരുന്ന പ്രധാനവാദം. എന്നാൽ, മരുന്ന് നിർമാതാക്കളും പേറ്റൻറ് ഒഴിവാക്കുന്നതിനെ എതിർക്കുന്നവരും ഇത് ആഗ്രഹിച്ച ഫലമുണ്ടാക്കില്ലെന്നാണ് അഭിപ്രായപ്പെടുന്നത്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേർന്നാണ് വാക്സിനുകളുടെ പേറ്റൻറ് ഒഴിവാക്കണമെന്ന ആവശ്യം ലോക വ്യാപാര സംഘടനയിൽ ഉന്നയിച്ചത്. എന്നാൽ, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങൾ ഇതിനെ ശക്തമായി എതിർത്തു. പിന്നീട് യു.എസിൽ ഭരണമാറ്റം ഉണ്ടാവുകയും പ്രസിഡൻറായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും നീക്കത്തിന് പിന്തുണ നൽകുമെന്ന് യു.എസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

