കോവിഡ്: സ്കൂള്‍ അടച്ചിടല്‍ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഏറുന്നു
text_fieldsകൊളമ്പിയ: കോവിഡ് രണ്ടാം വര്‍ഷത്തിലേക്ക് കടന്നതോടെ, ലോകത്താകെ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാണ്. എന്നാല്‍, ഈ പ്രതിസന്ധി ലാറ്റിനമേരിക്കയില്‍ ഏറെ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നാണ് പഠനം. കോവിഡ്്, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്കൂളുകളുടെ അടച്ചുപൂട്ടലുകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് യൂനിസെഫ് അഭിപ്രായപ്പെടുന്നു. സമ്പന്ന രാജ്യങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ ക്ളാസ് മുറിയിലേക്ക് മടങ്ങിയത്തെിയപ്പോള്‍, ലാറ്റിന്‍ അമേരിക്കയിലെ 100 ദശലക്ഷം കുട്ടികള്‍ ഇപ്പോഴും പൂര്‍ണമായോ ഭാഗികമായോ വിദൂര പഠനത്തിലാണ്. ഇതിനിടയില്‍ പഠനം നിര്‍ത്തുന്നവരുടെ എണ്ണം ഏറെയാണ്. പഠനം നിര്‍ത്തിയവര്‍ വിവിധ തൊഴില്‍ മേഖലയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു.
ലാറ്റിനമേരിക്കയിലെ ദശലക്ഷക്കണക്കിന് കുട്ടികള്‍ ഇതിനകം തന്നെ സ്കൂള്‍ ഉപേക്ഷിച്ചിരിക്കാമെന്ന് ലോക ബാങ്ക് കണക്കാക്കുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് ഏജന്‍സിയുടെ കണക്കനുസരിച്ച് മെക്സിക്കോയില്‍ 1.8 ദശലക്ഷം കുട്ടികള്‍ ഈ അധ്യയന വര്‍ഷം വിദ്യാഭ്യാസം ഉപേക്ഷിച്ചു. ഇക്വഡോറിലെ 90,000 പ്രൈമറി, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളും പെറുവില്‍ 170,000 പേരും പഠനം നിര്‍ത്തി.
ലാറ്റിനമേരിക്കയിലെ കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം, പെണ്‍കുട്ടികള്‍ക്കും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കും ന്യൂനപക്ഷങ്ങളിലുള്ളവരുടെയും പ്രവേശനം ജീവിത നിലവാരം ഉയര്‍ത്തുന്നതിനു സ ഹായകരമായി. നിലവിലെ നാട് കൈവരിച്ച പുരോഗതി ഇല്ലാതാക്കുമെന്ന ആശങ്കയാണ് പൊതുവായുള്ളത്.
ഈ സാഹചര്യത്തില്‍ കുട്ടികളെ കഴിയുന്നത്ര വേഗത്തില്‍ ക്ളാസ് മുറികളിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരുകളോട് ലോക ബാങ്ക് ആവശ്യപ്പെട്ടിരിക്കുകയാണ്.
ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ ഉടന്‍ ക്ളാസ് മുറിയിലേക്ക് മടങ്ങിയത്തെിയില്ളെങ്കില്‍,ധാരാളം കുട്ടികള്‍ ഒരിക്കലും മടങ്ങിവരില്ളെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

