ടോക്യോ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ വ്യാഴാഴ്ച എടുത്തുകളയുമെന്ന് ജപ്പാൻ സർക്കാർ. വൈറസ് സമ്പൂർണമായി തുടച്ചുനീക്കാനായില്ലെങ്കിലും സാധാരണ ജീവിതം പുനഃസ്ഥാപിക്കാൻ മറ്റു നിയന്ത്രണങ്ങളും ഘട്ടംഘട്ടമായി ഒഴിവാക്കും. വാക്സിൻ പാസ്പോർട്ട്, വൈറസ് പരിശോധന എന്നിവയിലും തുടർനടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് ജപ്പാനിൽ അടിയന്തരാവസ്ഥ നടപ്പാക്കിയത്. 17 ലക്ഷത്തോളം വൈറസ് ബാധയും 17,500 കോവിഡ് മരണവും കണ്ട ജപ്പാനിൽ ഒളിമ്പിക്സ് പോലും അടിയന്തരാവസ്ഥയിലാണ് പൂർത്തിയാക്കിയത്.