Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അന്തരാഷ്​ട്ര നാണ്യ നിധി
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ പ്രതിസന്ധി...

കോവിഡ്​ പ്രതിസന്ധി അവസാനിക്കാറായില്ല, കൂടുതൽ സാമ്പത്തിക സഹായം ആവശ്യമായി വരും -ഐ.എം.എഫ്​

text_fields
bookmark_border

വാഷിങ്​ടൺ: കോവിഡ്​ പ്രതിസന്ധി അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്ന്​ അന്തരാഷ്​ട്ര നാണ്യ നിധിയുടെ മുന്നറിയിപ്പ്​. കോവിഡ്​ പ്രതിരോധ വാക്​സിൻ തയാറായി കഴിഞ്ഞാൽ എല്ലാവർക്കും വിതരണം ചെയ്യുന്നതിനായി അന്താരാഷ്​ട്ര തലത്തിൽ സഹകരണം ആവശ്യമാണെന്നും ഐ.എം.എഫ്​ മാനേജിങ്​ ഡയറക്​ടർ ക്രിസ്​റ്റലീന ജോർജീവിയയും ചീഫ്​ ഇക്കണോമിസ്​റ്റ്​ ഗീത ഗോപിനാഥും ഫോറിൻ പോളിസി മാഗസിനിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ കരകയറുന്നതിന്​ കേന്ദ്രസർക്കാറി​െൻറയും കേന്ദ്ര ബാങ്കി​െൻയും പിന്തുണ ആവശ്യമായിവരും. സാമ്പത്തിക മേഖലയയെ ഉയർത്തികൊണ്ടുവരുന്നതിന്​ നിരന്തര ​​പരിശ്രമം വേണ്ടിവരുമെന്നും ലേഖനത്തിൽ പറയുന്നു.

ലോകത്ത്​ ഒമ്പതുലക്ഷത്തിലധികം​​ പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 2021ഓടെ കോവിഡ്​ പ്രതിസന്ധിയുടെ മൊത്തം ചെലവ്​ 12 ട്രില്ല്യൺ ഡോളറിലെത്തും. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക്​ പിടിച്ചുനിൽക്കാൻ ഇതോടെ സഹായം ആവശ്യമായി വരുമെന്നും ഐ.എം.എഫ്​ വ്യക്തമാക്കി.

കോവിഡ്​ 19​െൻറ സാഹചര്യത്തിൽ 47 കുറവ്​ വരുമാനമുള്ള രാജ്യങ്ങൾക്ക്​ ഉൾപ്പെടെ 75 രാജ്യങ്ങൾക്ക്​ ഐ.എം.എഫ്​ അടിയന്തര ധനസഹായം നൽകിയിരുന്നു. മധ്യവർഗ രാജ്യങ്ങൾക്ക്​ കൂടുതൽ സഹായം നൽകാൻ തയാറാണ്​. ഈ ആരോഗ്യ പ്രതിസന്ധി മറികടക്കാൻ എല്ലാ രാജ്യങ്ങളുടെയും സഹകരണം ആവശ്യമായിവരും​.

ലോകത്ത്​ 128ഓളം വാക്​സിനുകൾ നിലവിൽ പരീക്ഷണം നടത്തുന്നുണ്ട്​. ഇതിൽ 37എണ്ണം അവസാന ഘട്ടമായി മനുഷ്യനിൽ പരീക്ഷണം നടത്തികൊണ്ടിരിക്കുന്നു. ഇതിൽ വിജയകരമായ ഒരു വാക്​സിൻ വികസിപ്പിക്കാന​ുള്ള സാധ്യത 90 ശതമാനമാണ്​. എന്നാൽ ആഗോള തലത്തിൽ ലഭ്യത ഉറപ്പാക്കുന്നതിന്​ നിർമാണം വർധിപ്പിക്കുകയും ആവശ്യത്തിനനുസരിച്ച്​ വിതരണം ഉറപ്പാക്കുകയും വേണം. ലോകരാജ്യങ്ങളിൽ കോവിഡ്​ വാക്​സിൻ ഉറപ്പാക്കുന്നതിനായി കോവാക്​സ്​ പദ്ധതി ലോകാരോഗ്യ സംഘടന തയാറാക്കി. ഇതിൽ 76 രാജ്യങ്ങൾ പിന്തുണച്ചെങ്കിലും യു.എസ്​ പിന്തുണ അറിയിച്ചില്ലെന്ന്​ ഐ.എം.എഫ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMFEconomic Crisis​Covid 19
News Summary - covid crisis far from over, calls for more economic support IMF
Next Story