Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
slovakia
cancel
Homechevron_rightNewschevron_rightWorldchevron_rightകുതിച്ചുയർന്ന്​...

കുതിച്ചുയർന്ന്​ കോവിഡ്​ കേസുകൾ; യൂറോപ്പിലെ രണ്ടാമത്തെ രാജ്യവും ലോക്​ഡൗണിൽ

text_fields
bookmark_border

ഒരുഭാഗത്ത് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ​ ഒമൈക്രോൺ എന്ന കൊറോണ വൈറസിന്‍റെ തീവ്രതയേറിയ വകഭേദം. മറുഭാഗത്ത്​ കോവിഡ്​ കേസുകൾ കുതിച്ചുയരുന്നു. കോവിഡിൽനിന്ന്​ മുക്​തമാകാൻ ഇനിയും കാലമേറെയെടുക്കും എന്ന സൂചനയാണ്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വരുന്നത്​.

കോവിഡ്​ കേസുകൾ വർധിച്ചതോടെ യൂ​േറാപ്പിൽ രണ്ട്​ രാജ്യങ്ങളാണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. ആദ്യം ആസ്​ട്രിയായാണ്​ രാജ്യം അടച്ചിട്ടത്​. ഇപ്പോൾ ​ സ്ലൊവാക്യയും 14 ദിവസത്തേക്ക്​ അടച്ചിട്ടിരിക്കുകയാണ്​. രാജ്യത്ത് 90 ദിവസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന രാജ്യമാണ്​ സ്ലൊവാക്യ.

ലോക്​ഡൗൺ, അടിയന്തരാവസ്​ഥ എന്നിവയിലൂടെ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയെല്ലാം അടച്ചിട്ടിരിക്കുകയാണ്​.

അവശ്യ സാധനങ്ങൾ വാങ്ങൽ, ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ, ​​വാക്സിനേഷൻ എടുക്കൽ എന്നിവക്ക്​ മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. അടിയന്തരാവസ്ഥാക്കാലത്ത് ആറിലധികം ആളുകൾ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. ഒരേ വീട്ടിൽ താമസിക്കുന്നവർക്ക്​ ഇത്​ ബാധകമല്ല.

യൂറോപ്പിലെ ഏറ്റവും കുറഞ്ഞ വാക്സിനേഷൻ നിരക്കിൽ സ്ലൊവാക്യ മൂന്നാം സ്ഥാനത്താണ്​. ഇതുവരെ, ഏകദേശം 45 ശതമാനം പേർ മാത്രമേ പൂർണ്ണമായി വാക്സിൻ എടുത്തിട്ടുള്ളൂ.

സ്ലൊവാക്യയുടെ അയൽ രാജ്യങ്ങളിലും കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കിലും ഹംഗറിയിലും കഴിഞ്ഞദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidlockdown
News Summary - covid cases on the rise; The second country in Europe is also in the lockdown
Next Story