Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ 'ഡെൽറ്റ'...

യു.എസിൽ 'ഡെൽറ്റ' പടരുന്നു; ആശുപത്രിയി​ൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 6​ മാസത്തെ ഉയർന്ന നിരക്കിൽ

text_fields
bookmark_border
USA covid 19
cancel
camera_alt

ചിത്രം: REUTERS

ന്യൂയോർക്ക്​: അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ്​ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഡെൽറ്റ വകദേദം പടർന്ന്​ പിടിക്കുന്നതും വാക്​സിനേഷൻ കുറഞ്ഞതുമാണ്​ ഇതിന്​ കാരണം.

രാജ്യത്ത്​ കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായി ലക്ഷത്തിനടുത്ത്​ കേസുകളാണ്​ പ്രതിദിനം റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. ലൂസിയാന, ഫ്ലോറിഡ, അർകാൻസസ്​ എന്നിവിടങ്ങളിലാണ്​ രോഗബാധ രൂക്ഷമായത്​.

മഹാമാരി വീണ്ടും രാജ്യത്ത്​ പിടിമുറുക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ചില പ്രധാന പരിപാടികൾ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോർക്ക്​ ഓ​​ട്ടോ ഷോ അധികൃതർ റദ്ദാക്കി. ലൂസിയാനയിൽ വൈറസ്​ ബാധ രൂക്ഷമായതോടെ ദ ന്യൂ ഓർലിയൻസ്​ ജാസ്​ ഫെസ്റ്റ്​ തുടർച്ചയായി രണ്ടാംവർഷവും ഉപേക്ഷിച്ചു.

​ഫ്ലോറിഡയടക്കം സ്​കൂളുകൾ തുറന്നപ്പോൾ വിദ്യാർഥികൾക്ക്​ മാസ്​ക്​ നിർബന്ധമാക്കണോയെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്​. ഡെൽറ്റ വകഭേദം ആൽഫ വകദേദത്തെ അപേക്ഷിച്ച്​ കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്നതിനാൽ മാസ്​ക്​ നിർബന്ധമാക്കണമെന്നാണ്​ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19usaCovid Delta variant
News Summary - covid cases Hospitalisations To 6-Month High in america due to Delta Variant
Next Story