Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ലും...

യു.​എ​സി​ലും യൂറോപ്പിലും കോ​വി​ഡ്​ കു​തി​ക്കു​ന്നു

text_fields
bookmark_border
യു.​എ​സി​ലും യൂറോപ്പിലും കോ​വി​ഡ്​ കു​തി​ക്കു​ന്നു
cancel

വാ​ഷി​ങ്​​ട​ൺ/​ബ്ര​സ​ൽ​സ്​: യു.​എ​സി​ലും യൂ​റോ​പ്പി​ലും കോ​വി​ഡി‍ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ഭീ​തി​വി​ത​ക്കു​ന്നു. യു.​എ​സി​ൽ തി​ങ്ക​ളാ​ഴ്ച 4,40,000 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഫ്രാ​ൻ​സി​ലാ​ണ്​ പ്ര​തി​ദി​ന കോ​വി​ഡ്​ നി​ര​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ. 1,79,807 പു​തി​യ കേ​സുക​ളാ​ണ് ഫ്രാ​ൻ​സി​ൽ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ജ​നു​വ​രി​യോ​ട് കൂ​ടി ഫ്രാ​ൻ​സി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ 2,50,000 ക​ട​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഒ​ലി​വ​ർ വെ​റാ​ൻ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ആ​സ്​​ട്രേ​ലി​യ​യി​ൽ സി​ഡ്നി​യി​ലും ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ലു​മാ​യി 11,000ത്തി​ലേ​റെ പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ 6000 രോ​ഗ​ബാ​ധ​യു​ള്ളി​ട​ത്ത് നി​ന്നാ​ണ് 11,000ലേ​ക്ക് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 1,000 പു​തി​യ രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​റ്റ​ലി, ഗ്രീ​സ്, പോ​ർ​ച്ചു​ഗ​ൽ, ഇം​ഗ്ല​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധ​യാ​ണ് ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​റ്റ​ലി​യി​ൽ 78,000 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഗ്രീ​സി​ൽ 21,657, പോ​ർ​ച്ചു​ഗ​ലി​ൽ 17,172, ഇം​ഗ്ല​ണ്ടി​ൽ 1,17,093 എ​ന്നി​ങ്ങ​നെ​യാ​ണ് ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USEurope​Covid 19Australia
News Summary - Covid Cases at record highs in US, Australia and parts of Europe
Next Story