Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രസീലിൽ കോവിഡ്​...

ബ്രസീലിൽ കോവിഡ്​ മരണങ്ങൾ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ അര കോടി

text_fields
bookmark_border
ബ്രസീലിൽ കോവിഡ്​ മരണങ്ങൾ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ അര കോടി
cancel

സാവോപോളോ: ബ്രസീലിൽ കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരു​​ടെ എണ്ണം ഒന്നര ലക്ഷം കടന്നു. ലോകത്തിൽ യു.എസ്​ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ്​ മരണങ്ങളുള്ള രാജ്യം ബ്രസീലാണ്​. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ യു.എസിനും ഇന്ത്യക്കും പിന്നാലെ മൂന്നാം സ്ഥാനത്തുള്ളതും ബ്രസീൽ തന്നെയാണ്​. 50 ലക്ഷത്തിൽപരം ആളുകൾക്കാണ്​ ബ്രസീലിൽ കോവിഡ്​ ബാധിച്ചത്​.

സൗത്ത്​ അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ ബ്രസീലിലാണ്​. രാജ്യത്ത്​ സാവോപോളോയിലാണ്​ കോവിഡ്​ രൂക്ഷമായി ബാധിച്ചത്​.

കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട വിദഗ്​ദോപദേശങ്ങളെ അവഗണിച്ച പ്രസിഡൻറ്​ ജെയ്​ർ ബൊൽസൊനാരോവി​െൻറ നടപടികളാണ്​ രാജ്യത്ത്​ കോവിഡ്​ പടർന്നു പിടിക്കാനിടയാക്കിയതെന്ന്​ പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്​.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച്​ 1,50,198 പേരാണ്​ ബ്രസീലിൽ​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മാർച്ചിലാണ്​ ഇവിടെ ആദ്യ കോവിഡ്​ മരണം റി​പ്പോർട്ട്​ ചെയ്​തത്​. ഇതുവരെ 50,82,637 പേർ രോഗബാധിതരായിട്ടുണ്ട്​.

കൊളംബിയയാണ്​ കോവിഡ്​ രൂക്ഷമായി ബാധിച്ച മറ്റൊരു പ്രദേശം. 8,94,300 പേർക്കാണ്​ ഇവി​ടെ രോഗം ബാധിച്ചത്​. 27,495 പേർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid brazil​Covid 19
Next Story