Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ ചികിത്സ; മരുന്നുകളുടെ പട്ടികയിൽനിന്ന്​ ഡബ്ല്യൂ.എച്ച്​.ഒ റെംഡെസിവിർ ഒഴിവാക്കി
cancel
camera_alt

(AP photo)

Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ ചികിത്സ;...

കോവിഡ്​ ചികിത്സ; മരുന്നുകളുടെ പട്ടികയിൽനിന്ന്​ ഡബ്ല്യൂ.എച്ച്​.ഒ റെംഡെസിവിർ ഒഴിവാക്കി

text_fields
bookmark_border

ജനീവ: കോവിഡ്​ രോഗികളെ ചികിത്സിക്കാൻ ഉപയോഗിച്ചുവരുന്ന റെംഡെസിവിർ മരുന്ന്​ ഉപയോഗം​ ലോകാരോഗ്യ സംഘടന സസ്​പെൻഡ്​ ​െചയ്​തു. റെംഡെസിവിർ ഉപയോഗിക്കുന്നത്​ സംബന്ധിച്ച്​ ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തിരുന്നു.

കോവിഡ്​ രോഗികളിൽ മരുന്ന്​ ഫലപ്രദമാകുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന്​ ഗിലിയഡി​െൻറ റെംഡെസിവിർ മരുന്ന്​ സസ്​പെൻഡ്​ ചെയ്യുന്നതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്​ച വ്യക്തമാക്കുകയായിരുന്നു.

പ്രീക്വാളിഫിക്കേഷൻ പട്ടികയിൽനിന്ന്​ മരുന്ന്​ സസ്​പെൻഡ്​ ചെയ്​തതായി ലോകാരോഗ്യ സംഘടന മാധ്യമ വക്താവ്​ താരിഖ്​ ജാസ്​റെവിക്​ 'റോയി​ട്ടേർസിനോട്​ പ്രതികരിച്ചു.

എത്രത്തോളം ഗുരുതരമായ കോവിഡ്​ രോഗികളിലും ​റെംഡെസിവിർ ആൻറി വൈറൽ മരുന്നി​െൻറ ഉപയോഗം യാതൊരു മാറ്റവും കൊണ്ടുവരുന്നില്ല. മരുന്ന്​ ഫലപ്രദമാണെന്നതിന്​ യാതൊരു തെളിവില്ലെന്നും ഡബ്ല്യൂ.എച്ച്​.ഒ വ്യക്തമാക്കി.

എബോള ചികിത്സക്കായി ഉപയോഗിച്ചിരുന്ന റെംഡെസിവിർ അടിയന്തര ഘട്ടങ്ങളിൽ ഗുരുതരാവസ്​ഥയിലുള്ള കോവിഡ്​ രോഗികളിൽ ഉ​പയോഗിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അനുമതി നൽകിയിരുന്നു. കോവിഡ്​ ബാധിതനായ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ നൽകിയ മരുന്നുകളിൽ റെംഡെസിവിർ ഉൾപ്പെട്ടിരുന്നു. മരണനിരക്ക്​ കുറക്കാനോ രോഗി ആശുപത്രിയിൽ ചെലവഴിക്കുന്ന സമയം കുറക്കാനോ കഴിഞ്ഞി​ട്ടില്ലെന്ന്​ നേരത്തേ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ തള്ളി റെംഡെസിവിർ നിർമാതാക്കളായ ഗിലിയഡ്​ രംഗത്തെത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOCovid Treatmentremdesivir​Covid 19
News Summary - Covid 19 WHO suspends remdesivir from list of medicines
Next Story