Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ 6.6 കോടി...

ബ്രിട്ടനിൽ 6.6 കോടി പേർ വീട്ടിലിരിക്കും; മ്യാൻമറിനെയും കോവിഡ്​ പിടികൂടി

text_fields
bookmark_border
ബ്രിട്ടനിൽ 6.6 കോടി പേർ വീട്ടിലിരിക്കും; മ്യാൻമറിനെയും കോവിഡ്​ പിടികൂടി
cancel
camera_alt???????? ????????????? ?????? ????? ????????????? ???????????? ?????????? ??????????

മഹാമാരി ബാധയിൽനിന്ന്​ രക്ഷ നേടാൻ ഒടുവിൽ ബ്രിട്ടനും അടച്ചുപൂട്ടൽ നടപടികളിലേക്ക്​. കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം ബ്രിട്ടൻ ഇറ്റലി പോലെയാകുമെന്ന്​ പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ടെലിവിഷനിലൂടെ രാഷ്​ട്രത്തെ അഭിസംബോധന ചെയ്താണ്​ അദ്ദേഹം 6.6 കോടി ജനങ്ങളോട്​ വീട്ടിൽ കഴിയാൻ ആവശ്യപ്പെട്ടത്​.

ഇന്നലെ മാത്രം 53 പേർ മരിച്ചതോടെ രാജ്യത്ത്​ മരണ സംഖ്യ 335 ആയി ഉയർന്നു. 7000 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്. അ​തേസമയം, ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 381,435 ആയി. 16,550 പേരാണ്​ ഇതുവരെ മരിച്ചത്​. 102,423 പേർ രോഗമുക്​തരായി.

ഇറ്റലിയിൽ 602 മരണം
തിങ്കളാഴ്​ച 602 പേർ മരിച്ച ഇറ്റലിയിൽ ആകെ മരണം 6,077 ആയി. ലോകത്ത് ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്. ജോലിക്കിടെ രോഗം ബാധിച്ച്​ 17 ഡോക്ടർമാരാണ്​ ഇവിടെ മരിച്ചത്​. രാജ്യത്തിനകത്ത്​ യാത്ര നിരോധിച്ചു. കർഫ്യൂ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്​. 63,928 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​.

മ്യാൻമറിൽ കോവിഡ്​ 19 കണ്ടെത്തിയതോടെ യങ്കൂണിലെ ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്​ (ചിത്രം : റോയി​ട്ടേഴ്​സ്​)


മ്യാൻമറിൽ രണ്ടുപേർക്ക്​ കോവിഡ്​
മ്യാൻമറിൽ ആദ്യമായി രണ്ടുപേർക്ക്​ കോവിഡ്​ 19 രോഗബാധ കണ്ടെത്തി. അമേരിക്കയിൽനിന്ന്​ വന്ന 36ഉം 26ഉം വയസ്സുള്ള മ്യാൻമർ സ്വദേശികൾക്കാണ്​ രോഗമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്​ ആരോഗ്യവകുപ്പ്​.

ആശ്വാസ വാർത്തയുമായി ദ.​കൊറിയ
9037 പേർക്ക്​ രോഗം ബാധിച്ച ദക്ഷിണ ​കൊറിയയിൽ പുതുതായി രോഗബാധ സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ്​. ചൊവ്വാഴ്​ച 76 പുതിയ കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 120 പേരാണ്​ ഇതിനകം ദ. കൊറിയയിൽ മരിച്ചത്​.

സ്പെയിൻ: നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനിൽ 24 മണിക്കൂറിനിടെ 434 പേർ കോവിഡ് ബാധിച്ച്​ മരിച്ചു. ഇതോടെ 2206 പേരാണ്​ ആകെ മരിച്ചത്​.

യുഎസ്: 41,708 പേർക്ക്​ രോഗം സ്​ഥിരീകരിച്ച യു.എസിൽ മരണ സംഖ്യ 400ആയി. യുഎസ് സംസ്ഥാനങ്ങളായ ഒഹായോ, ലൂസിയാന, ഡെലവെയർ, പെൻസിൽവേനിയ എന്നിവ അതിർത്തികൾ അടച്ചു.

ചൈനയിൽ 39 പുതിയ കേസ്​
പുതിയ രോഗികൾ കുറയുന്ന ചൈനയിൽ ഒടുവിൽ റിപ്പോർട്ട് ചെയ്ത 39 കേസുകൾ പുറത്തുനിന്നു വന്നത്. പുറമേനിന്നു വീണ്ടും വൈറസ് എത്തുന്നതു തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 3277 പേർ മരിച്ച രാജ്യത്ത്​ 81,496 പേർക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukmalayalam newsworld round upmyanamar
News Summary - covid 19: UK closes down updates
Next Story