രോഗികളല്ലാത്ത 51 പേർക്ക് ‘കോവിഡ്’; ഇസ്രായേലിൽ ലാബ് പ്രവർത്തനം നിർത്തി
text_fieldsടെൽ അവീവ്: രോഗികളല്ലാത്ത 51 പേർക്ക് ഇസ്രായേലിലെ ലാബ് നൽകിയത് കോവിഡ് പോസിറ്റിവ് റിസൽട്ട്. ഇവരിൽ രോഗ ലക്ഷണം കാണാത്തതിനെ തുടർന്ന് പുനഃപരിശോധന നടത്തിയപ്പോൾ 51 പേരും നെഗറ്റിവ്. ഇതേതുടർന്ന് ലാബിലെ കോവിഡ് പര ിശോധന സർക്കാർ നിർത്തിവെപ്പിച്ചു.
ഇസ്രായേലിലെ പ്രശസ്തമായ റെഹോവോട്ടിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ ് സയൻസ് ലബോറട്ടറിയാണ് തെറ്റായ റിസൽട്ട് നൽകിയത്. രണ്ട് നഴ്സിങ് ഹോമുകളിലെ താമസക്കാരുടെ കോവിഡ് പരിശോധന ഫലമാണ് തെറ്റിയത്. അഷ്‌കെലോണിലെ സെഹാവിറ്റ് നഴ്‌സിങ് ഹോമിൽ നിന്നുള്ള 29 പേർക്ക് വ്യാഴാഴ്ച രാത്രിയാണ് പോസിറ്റിവ് ആണെന്ന് ലാബ് കണ്ടെത്തിയത്. എന്നാൽ, ഇവരിൽ ആർക്കും ലക്ഷണങ്ങൾ പ്രകടമായില്ല. ഇതോടെ സംശയം ഉയരുകയായിരുന്നു.
വെള്ളിയാഴ്ച ബൈത്ത് ഹദർ അഷ്ദോദ് വൃദ്ധസദനത്തിലെ 22 പേർക്കും കൊറോണ പോസിറ്റിവ് കണ്ടെത്തി. ഇവരുടെയും സ്ഥിതി സമാനമായിരുന്നു. തുടർന്ന് പുറത്തുള്ള ലാബിൽ സാമ്പിൾ പരിശോധിച്ചപ്പോൾ 51 പേർക്കും രോഗമില്ലെന്ന് തെളിഞ്ഞു. ഉടൻ ആരോഗ്യ മന്ത്രാലയം ഇടപെട്ട് വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കോവിഡ് പരിശോധന നിർത്തിവെപ്പിക്കുകയായിരുന്നു.
എന്നാൽ, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് കേസ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതെന്ന് ലാബ് അധികൃതർ പറഞ്ഞു. "വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലും ഉത്തരവാദിത്തത്തിലും പ്രവർത്തിക്കുന്ന നൂതന ലബോറട്ടറിയാണ്. ആരോഗ്യ മന്ത്രാലയത്തിെൻറ വ്യക്തമായ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ബോർഡർ ലൈനിലുള്ള ഫലങ്ങൾ പോസിറ്റിവ് ആണെന്ന് നിർണ്ണയിച്ചത് " -ലാബ് അധികൃതർ പറഞ്ഞതായി ദി ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ലാബിൽനിന്ന് മുമ്പ് കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. പരിശോധനയിൽ പിഴവുസംഭവിച്ചതായാണ് സംശയിക്കുന്നത്. വിശദമായ അന്വേഷണം നടത്തും. രോഗികളുടെ പരിചരിക്കുന്നവരുടെയും സാമ്പിളുകൾ വീണ്ടും പരിശോധിക്കും- അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
