Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാർശ്വഫലം: ആസ്​ട്രസെനക വാക്​സിൻ നിർത്തി നെതർലാൻഡ്​സും
cancel
Homechevron_rightNewschevron_rightWorldchevron_rightപാർശ്വഫലം: ആസ്​ട്രസെനക...

പാർശ്വഫലം: ആസ്​ട്രസെനക വാക്​സിൻ നിർത്തി നെതർലാൻഡ്​സും

text_fields
bookmark_border

ലണ്ടൻ: മാരക പാർശ്വഫലങ്ങൾ റിപ്പോർട്ട്​ ചെയ്​ത ആ​സ്​​ട്ര​സെ​ന​ക കോവിഡ്​ വാക്​സിൻ നിർത്തിവെച്ച്​ മറ്റൊരു യ​ൂറോപ്യൻ രാജ്യം കൂടി. വിദഗ്​ധ പരിശോധന പൂർത്തിയാക്കാനുള്ളതിനാൽ മാർച്ച്​ 29 വരെ രാജ്യത്ത്​ ഈ വാക്​സിൻ ഉപയോഗിക്കില്ല.അടുത്തിടെ നോർവേയിൽ വാക്​സിനെടുത്ത മുതിർന്നവരിൽ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയതിനു പിന്നാലെ അയർലൻഡ്​ ആസ്​ട്രസെനക ഉപയോഗം നിർത്തിവെച്ചിരുന്നു. എന്നാൽ, രക്​തം കട്ടപിടിക്കലും വാക്​സിനും തമ്മിൽ ബന്ധ​മില്ലെന്നാണ്​ ലോകാരോഗ്യ സംഘടന റിപ്പോർട്ട്​. സംഭവം യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി അന്വേഷിച്ചുവരികയാണ്​. ഡെൻമാർക്​, നോർവേ, ബൾഗേറിയ, ഐസ്​ലൻഡ്​, തായ്​ലൻഡ്​ എന്നീ രാജ്യങ്ങൾ നേരത്തെ ആസ്​ട്ര സെനകക്ക്​ വിലക്കേർപെടുത്തിയിരുന്നു. അയൽരാജ്യങ്ങളെടുത്ത നടപടി പിൻതുടർന്ന്​ സുരക്ഷ മുൻകരുതലി​െൻറ ഭാഗമായാണ്​ നിർത്തിവെച്ചതെന്ന്​ ഡച്ച്​ സർക്കാർ അറിയിച്ചു. 1.2 കോടി ആസ്​ട്രസെനക വാക്​സിനുകൾ​ക്ക്​ നേരത്തെ സർക്കാർ ഓർഡർ നൽകിയിരുന്നു. ഇതിൽ മൂന്നു ലക്ഷം വാക്​സിനുകൾ അടുത്ത രണ്ടാഴ്​ചക്കിടെ രാജ്യ​ത്ത്​ എത്താനിരിക്കെയാണ്​ നടപടി.

നോ​ർ​വീ​ജി​യ​ൻ മെ​ഡി​സി​ൻ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട പ​ഠ​നം മു​ൻ​നി​ർ​ത്തി​യാ​ണ്​ അ​യ​ർ​ല​ൻ​ഡ്​ നേരത്തെ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ത്തി​വെ​ച്ച​ത്. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ​മൂ​ന്ന്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​​ നോ​ർ​വേ​യി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യിരുന്നു. ഓ​സ്​​ട്രി​യ​യി​ൽ ഒ​രു മ​ര​ണ​വും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കാ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എന്നാൽ, 1.7 കോടി പേർ യൂറോപിൽ വാക്​സിൻ സ്വീകരിച്ചതിൽ അപൂർവം ചിലർക്കു മാത്രമാണ്​ പാർശ്വഫലങ്ങൾ സ്​ഥിരീകരിച്ചതെന്നും രണ്ടും തമ്മിൽ ബന്ധം ഉറപ്പിക്കാനായിട്ടില്ലെന്നും ആസ്​ട്രസെനക പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetherlandsAstraZeneca vaccineCovid 19
News Summary - Covid-19: Netherlands suspend use of AstraZeneca vaccine
Next Story