ക്വാറൻറീനിൽ ഹെയർ സ്റ്റൈൽ പരീക്ഷണം: പുതിയ ലുക്കിൽ മലാല
text_fieldsന്യൂഡൽഹി: സെൽഫ് ക്വാറൻറീനിൽ ഇരിക്കേ സമയം കളയാൻ ഹെയർ സ്റ്റൈലിൽ പരീക്ഷണം നടത്തി നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായ്. പുതിയ ലുക്ക് മലാല തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
പ്രമുഖ കേശാലങ്കാര - ചർമ്മരക്ഷ വിദഗ്ധൻ ജോനാഥൻ വാൻ നെസ്സ് അടക്കമുള്ളവർ മികച്ച അഭിപ്രായവുമായി രംഗത്തെത്തുകയും ചെയ്തു. ക്വാറൻറീനിൽ ഇരിക്കുമ്പോൾ പുതിയ ലുക്ക് പരീക്ഷിക്കേണ്ടെന്നാണ് ജോനാഥൻ ആദ്യം അഭിപ്രായപ്പെട്ടത്. എന്നാൽ, താൻ സ്വയം മുടി മുറിച്ചതാണെന്ന് മലാല വ്യ ക്തമാക്കിയതോടെ ഇഷ്ടമായെന്ന് ജോനാഥൻ കുറിച്ചു. നിരവധി പേരാണ് മലാലയുടെ പുതിയ ലുക്ക് കൊള്ളാമെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്.
ഇപ്പോൾ ഒക്സ്ഫോഡ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ് മലാല. കോവിഡ് ഭീതി കാരണം പുറത്തിറങ്ങാനും സുഹൃത്തുക്കളെ കാണാനും കഴിയാത്തതിൽ വിഷമമുണ്ടെന്ന് മലാല കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. സ്കൂളിൽ പോകാൻ കഴിയാതെ വിഷമിച്ച് വീട്ടിൽ ഇരിക്കുന്ന വിദ്യാർഥികൾ ഈ സമയം ക്രിയാത്മകമായി വിനിയോഗിക്കണമെന്നും മലാല ഉപദേശിച്ചു.