ഇസ്രായേലിൽ രോഗികളുടെ എണ്ണം 10000 കവിഞ്ഞു; 92 മരണം
text_fieldsജറൂസലം: പുതുതായി 127 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഇസ്രായേലിൽ കോവിഡ് ബാധിതരുടെ എണ്ണം 10095 ആയി. ഇതുവരെ 92 പ േർ മരിച്ചു.
8942 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ164 പേരുടെ സ്ഥിതി ഗുരുതരമാണ്. 1061 പേർ സുഖം പ്രാപിച്ചതായു ം ലോകത്തെ കൊറോണ ബാധിതരുടെ കണക്കുകൾ കൈകാര്യം ചെയ്യുന്ന വേൾഡോമീറ്റേർസ് റിപ്പോർട്ട് ചെയ്യുന്നു.
രോഗവ്യാപനം തടയാൻ ചൈനയുടെ സഹായവും ഇസ്രായേൽ തേടി. ഇതാദ്യമായാണ് ആരോഗ്യ രംഗത്ത് ഇസ്രായേൽ ചൈനയുടെ സഹായം ആവശ്യപ്പെടുന്നത്. പ്രതിദിനം 10,000 വൈറസ് പരിശോധനകൾ നടത്തുന്നതിനുള്ള കരാറാണ് ചൈനീസ് കമ്പനിയായ ബി.ജി.ഐയുമായി ഒപ്പുവെച്ചത്. 2.5 കോടി ഡോളറിേൻറതാണ് കരാർ. പുതിയ ഉപകരണങ്ങൾ ഏതാനും ആഴ്ചകൾക്കകം ആറ് ലാബുകളിൽ ഇൻസ്റ്റാൾ ചെയ്യും.
കൂടാതെ കോവിഡ് പ്രതിരോധത്തിന് ഇന്ത്യയിൽ നിന്നും അഞ്ച് ടൺ മരുന്നുകളും ഇസ്രായേൽ വാങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മരുന്ന് ഇസ്രായേലിലെത്തിയത്. ഇതിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞിരുന്നു. മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും കോവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിനുമാണ് ഇന്ത്യയിൽനിന്ന് ഇസ്രായേൽ വാങ്ങിയത്.