Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid 19 Swab Collection
cancel
Homechevron_rightNewschevron_rightWorldchevron_rightകൊറോണ വൈറസിന്‍റെ...

കൊറോണ വൈറസിന്‍റെ ഇന്ത്യൻ വക​േഭദം അയൽരാജ്യങ്ങളിലും; ബംഗ്ലാദേശിലും ശ്രീലങ്കയിലും രോഗം കണ്ടെത്തി

text_fields
bookmark_border

കൊളംബോ: അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശി​ല​ും കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദം സ്​ഥിരീകരിച്ചു. ബി.1.167 വൈറസ്​ സ്​ഥിരീകരിച്ചതോടെ രാജ്യത്ത്​ വ്യാപനമുണ്ടാകാതിരിക്കാൻ ​ജാഗ്രത പാലിക്കാൻ ഇരു രാജ്യങ്ങളും നിർദേശം നൽകി.

ബംഗ്ലാദേശിൽ ആറുപേർക്കാണ്​ രോഗം. അടുത്തിടെ ഇന്ത്യയിലെത്തി മടങ്ങിയവരാണ്​ ആ​റുപേരും. ആറുപേരിൽ രണ്ടുപേർ തലസ്​ഥാനമായ ധാക്കയിലാണ്​. രോഗം സ്​ഥിരീകരിച്ചവർ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കുടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ചേക്കാമെന്നാണ്​ നിഗമനമെനന്​ ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ ഹെൽത്ത്​ സർവിസസ്​ വക്താവ്​ പ്രഫ. ഡോ നസ്​മുൽ ഇസ്​ലാം മുന്ന പറഞ്ഞു.

ഇന്ത്യയിൽ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗ്ലാദേശ്​ അതിർത്തികൾ അടച്ചിട്ടിരുന്നു. ശനിയാഴ്ച അതിർത്തികൾ അടച്ചിടുന്നത്​ 14 ദിവസത്തേക്ക്​ കൂടി നീട്ടുകയും ചെയ്​തു. കഴിഞ്ഞമാസമാണ്​ ബംഗ്ലാദേശ്​ അതിർത്തികൾ അടച്ചത്​. ഇന്ത്യയിൽനിന്ന്​ ബംഗ്ലാദേശിലെത്തുന്നവർക്ക്​ പ്രത്യേക ക്വാറന്‍റീനും ഏർപ്പെടുത്തിയിരുന്നു.

ഇന്ത്യയിൽനിന്ന്​ മടങ്ങിയെത്തിയ ഒരാൾക്ക്​ ശ്രീലങ്കയിൽവെച്ച്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. കൊളംബോയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​ അദ്ദേഹം.

അതേസമയം ബംഗ്ലാദേശിലും ശ്രീലങ്കയിലും കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വർധന രേഖ​െപ്പടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshSri Lanka​Covid 19Indian variant
News Summary - Covid 19 Indian variant spreads to neighbouring countries detected in Lanka, Bangladesh
Next Story