Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആദ്യ കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ ചരിത്രമായ വില്യം ​ഷേക്​സ്​പിയർ വിടവാങ്ങി
cancel
Homechevron_rightNewschevron_rightWorldchevron_rightആദ്യ കോവിഡ്​ വാക്​സിൻ...

ആദ്യ കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ ചരിത്രമായ വില്യം ​ഷേക്​സ്​പിയർ വിടവാങ്ങി

text_fields
bookmark_border

ലണ്ടൻ: സാഹിത്യലോകത്തെ മുടിചൂടാ മന്നനായ വില്യം ​ഷേക്​സ്​പിയർ എന്ന അതികായ​െൻറ പേര്​ വീണ്ടും ചരിത്രത്തിലെത്തിച്ച അയൽ നാട്ടുകാരനായ മറ്റൊരു ​ഷേക്​സ്​പിയർ വിടവാങ്ങി. ആദ്യമായി കോവിഡ്​ വാക്​സിൻ സ്വീകരിച്ച പുരുഷൻ എന്ന റെക്കോഡുമായാണ്​ ​വില്യം ബിൽ ഷേക്​സ്​പിയർ 81ാം വയസ്സിൽ അന്തരിച്ചത്​.

നാടകകൃത്തായ ​ഷേക്​സ്​പിയറുടെ നാട്ടിൽനിന്ന്​ 20 മൈൽ അകലെ വാർവിക്​ഷയർ താമസക്കാരനായ ഇദ്ദേഹം അന്ന്​ ഫൈസർ വാക്​സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ വെച്ചാണ്​ അന്തരിച്ചത്​. മസ്​തിഷ്​കാഘാതമാണ്​ മരണ കാരണം.

കഴിഞ്ഞ ഡിഡംബർ എട്ടിനായിരുന്നു കവൻററി യൂനിവേഴ്​സിറ്റി ആശുപത്രിയിൽ വെച്ച്​ ഇദ്ദേഹം വാക്​സിൻ സ്വീകരിച്ചിരുന്നത്​. കുത്തി​െവപ്പ്​ ആഗോള മാധ്യമങ്ങളിൽ വാർത്തയായിരുന്നു. 91കാരിയായ മാർഗരറ്റ്​ കീനൻ ആയിരുന്നു ആദ്യ വാക്​സിൻ സ്വീകരിച്ചത്​. ഇവർക്കു തൊട്ടുപിറകെ ഷേക്​സ്​പിയറും വാക്​സിനെടുത്തു.

റോൾസ്​ റോയ്​സ്​ കമ്പനി ജീവനക്കാരനും പാരിഷ്​ കൗൺസിലറുമായിരുന്നു. ​ഫോ​ട്ടോഗ്രാഫറായി പ്രശസ്​തി നേടിയ അദ്ദേഹം സംഗീത പ്രിയനുമായിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ്​ കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:William ShakespeareCovidFirst Jab
News Summary - Covid-19: First man to get jab William Shakespeare dies of unrelated illness
Next Story