കോവിഡ് കാലത്തെ ‘അന്താരാഷ്ട്ര’ നുണകളും യാഥാർഥ്യവും
text_fieldsകോവിഡ് വ്യാപനത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകളും പടർന്നു കയറുകയാണ്. കരയുന്ന ഇറ്റാലിയൻ പ്രധാന മന്ത്രിയുടെ ചിത്രം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോവിഡ് ആശുപത്രി, സിംഹത്തെ അയച്ച പുടിൻ എന്നിങ്ങനെ നീളുന് ന വലിയ നുണകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളെ വിശ്വസിച്ച് പ്രമുഖമാധ്യമങ്ങളെല്ലാം വ്യ ാജ വാർത്തകൾ റിപ്പോർട്ട് ചെയ്തതും നുണകൾക്ക് ‘ആധികാരികത’ നൽകി. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച ്ച അഞ്ചു ‘അന്താരാഷ്ട്ര’ നുണകളും വാസ്തവവും പരിശോധിക്കാം.
കരയുന്ന ഇറ്റാലിയൻ പ്രസിഡൻറ്
കോവിഡ ് വൈറസ് ഏറ്റവും സംഹാരതാണ്ഡവമാടിയ രാജ്യമാണ് ഇറ്റലി. മരണസംഖ്യയും വൈറസ് പിടിപെടുന്നവരും അനുദിനം ഇറ്റലിയിൽ പ ുതിയ ഉയരങ്ങളിലേക്ക് പടർന്നുകയറുകയാണ്. ഇതിനുപിന്നാലെ ഇറ്റാലിയൻ പ്രധാനമന്ത്രി ഗിയുസപ്പെ കോെൻറ മാധ്യമപ ്രവർത്തകർക്കുമുമ്പിൽ കരയുന്ന ചിത്രം കരളലിയിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ ്രചരിച്ചിരുന്നു. എന്നാൽ പ്രസ്തുത ചിത്രത്തിലുണ്ടായിരുന്നത് ബ്രസീലിയൻ പ്രസിഡൻറ് ജെയ്ർ ബോൽസൊനാരോ ആയിരുന്നു എന്നതാണ് വാസ്തവം. 2019ൽ ഒരു ചടങ്ങിനിടെ വികാരാധീതനാകുന്ന ജെയ്ർ ബോൽസൊനാരോയുടെ ചിത്രമായിരുന്നു അത്.

‘നന്മമരം’ റൊണാൾഡോ
പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിന് പുറത്ത് ചാരിറ്റി പ്രവർത്തനങ്ങളിലൂടെ വലിയ മാതൃകകൾ സൃഷ്ടിച്ച വ്യക്തിത്വമാണ്. പക്ഷേ, കോവിഡ് കാലത്ത് റൊണോൾഡോയുടെ പേരിൽ അദ്ദേഹം പോലും അറിയാതെ വലിയ ഒരു നന്മ ചാർത്തപ്പെട്ടു. കോവിഡ് ബാധിതർക്കായി തെൻറ ഉടമസ്ഥതയിലുള്ള വൻകിട ഹോട്ടലുകൾ ആശുപത്രികളാക്കാൻ വിട്ടു നൽകി എന്ന വാർത്ത വലിയ ആഘോഷത്തോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. സ്പെയിനിലെ മാർക്ക, ഡെയ്ലി മെയ്ൽ, ഗൾഫ് ന്യൂസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും കേരളത്തിലെ മാധ്യമങ്ങളുമെല്ലാം പ്രസ്തുത വാർത്ത വലിയ പ്രാധാന്യത്തോടെ നൽകി. ഒടുവിൽ ഗത്യന്തരമില്ലാതെ തങ്ങൾ ഇങ്ങനെയൊരു തീരുമാനം എടുത്തില്ലെന്ന് ഹോട്ടൽ അധികൃതർ ഒൗദ്യോഗികമായി അറിയിച്ചതോടെയാണ് സംഭവം വ്യാജനായിരുന്നുവെന്ന് ലോകം അറിഞ്ഞത്. എന്നാൽ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഇതിഹാസ താരങ്ങളായ റ്യാൻ ഗിഗ്സും ഗാരി നെവിലും തങ്ങളുടെ ഹോട്ടലുകൾ കോവിഡ് ആശുപത്രികൾക്കായി വിട്ടുനൽകിയ വാർത്ത അധികമാരും അറിഞ്ഞതുമില്ല.

പുടിെൻറ സിംഹക്കഥ വെറും ‘പൂച്ച’
കോവിഡ് കാലത്തെ അതിഗംഭീര നുണകളിലൊന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻെറ പേരിലായിരുന്നു. ലോക്ക്ഡൗണിലുള്ള റഷ്യൻ ജനത പുറത്തിറങ്ങാതിരിക്കാനായി 500 സിംഹങ്ങളേയും കടുവകളേയും പുടിൻ തുറന്നുവിട്ടു എന്നായിരുന്നു വാർത്ത. ഈ െഎഡിയ കൊള്ളാമല്ലോ എന്ന പേരിൽ ചിത്രസഹിതം വാർത്ത സമൂഹമാധ്യമങ്ങളിൽ പറന്നുനടന്നിരുന്നു. എന്നാൽ, യുക്തിരഹിതമായ ഒന്നാന്തരം വ്യാജ വാർത്തയായിരുന്നു അത്. കൂടെയുള്ള ചിത്രം 2016ൽ ദക്ഷിണാഫ്രക്കയിലെ െജാഹന്നാസ്ബർഗിൽ റോഡിലിറങ്ങിയ സിംഹത്തിേൻറതായിരുന്നു.

ഇറ്റലിലെ അരയന്നങ്ങളും ചൈനയിലെ ആനക്കൂട്ടവും
കോവിഡ് കാലത്തെ അതിമനോഹര ‘പരിസ്ഥിതി സൗഹാർദ’ നുണകളായിരുന്നു ഇറ്റലിയിലെ അരയന്നക്കൂട്ടവും ചൈനയിലെ ആനക്കൂട്ടവും. ഇറ്റലിയിൽ മനുഷ്യൻ വീടുകളിലേക്ക് ചുരുങ്ങിയതോടെ കനാൽ ജലം ശുദ്ധമായതിനാൽ അരയന്നങ്ങളും ശുദ്ധജലമത്സ്യങ്ങളും കൂട്ടമായി എത്തുന്നുവെന്ന അതിമനോഹര നുണ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, അരയന്നങ്ങളുടെ ചിത്രം ബുറാനോയിലെ കനാലുകളിൽ പതിവുള്ളവയായിരുന്നു. ഇറ്റാലിയൻ തീരങ്ങളിലെത്തുന്ന ഡോൾഫിനുകളുടെ ചിത്രമെന്ന പേരിൽ പ്രചരിച്ചത് മെഡിറ്ററേനിയയിൽ കടലിലെ സാർഡീനിയയിലെ ചിത്രങ്ങളായിരുന്നു. ചൈനയിലെ യുനാൻ പ്രവിശ്യയിലെ തോട്ടത്തിൽ ചോളവീഞ്ഞ് കുടിച്ചു മത്തുപിടിച്ചു മയങ്ങിക്കിടക്കുന്ന ആനക്കൂട്ടങ്ങളുെട ചിത്രം എന്ന പേരിൽ പങ്കുവെച്ച പോസ്റ്റ് പത്ത്ലക്ഷത്തോളം പേർ ലൈക്ക് ചെയ്തിരുന്നു.

ഈ വാർത്തകളൊക്കെ വ്യാജമാണെങ്കിൽകൂടി, മനുഷ്യർ നഗരങ്ങളിൽ നിന്നും വീടുകളിൽ നിന്നും പിന്മാറിയതോടെ മലിനീകരണം പകുതിയോളമായി കുറഞ്ഞുവെന്നത് യാഥാർഥ്യം തന്നെയാണ്.