Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകമേ, ഗസ്സയെ...

ലോകമേ, ഗസ്സയെ കൊലക്ക്​ ​കൊടുക്കരുതേ -ഡോ. താരീക്​ ലൂബാനി

text_fields
bookmark_border
ലോകമേ, ഗസ്സയെ കൊലക്ക്​ ​കൊടുക്കരുതേ -ഡോ. താരീക്​ ലൂബാനി
cancel

മോൺ‌ട്രിയൽ‌ (കാനഡ): ഗസ്സയിൽ വർഷങ്ങളായി ഇസ്രയേൽ നടത്തുന്ന ഉപരോധം കോവിഡി​​​​െൻറ പശ്​ചാത്തലത്തിൽ പിൻവലിച്ചില ്ലെങ്കിൽ ലോകം വൻ ദുരന്തത്തിന്​ കാതോർക്കേണ്ടിവരുമെന്ന്​ കനേഡിയൻ ഡോക്​ടർ താരീക്​ ലൂബാനി. ഫലസ്തീൻ-കനേഡിയൻ എമ ർജൻസി വിഭാഗത്തിൽ പ്രവൃത്തിക്കുന്ന ഇദ്ദേഹം, ഗസ്സയിൽ രണ്ട്​ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ അൽജസ ീറ ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ഇക്കാര്യം പറഞ്ഞത്​.

ഗസ്സയിൽ ദശാബ്ദത്തിലേറെയായി തുടരുന്ന ഇസ്രായേ ൽ, ഈജിപ്ത്​ ഉപരോധം കാരണം മരുന്നിനും മറ്റ്​ അടിസഥാന സൗകര്യങ്ങൾക്കും കടുത്ത ക്ഷാമമാണ്​ നേരിടുന്നത്​. പ്രദേശത്ത െ ആരോഗ്യ മേഖല ഏറ്റവും മോശം അവസ്ഥയെയാണ്​ നേരിടാൻ പോകുന്നതെന്നും കഴിഞ്ഞ മാസം രണ്ടാഴ്ചയോളം അവിടെ ജോലിചെയ്ത ലൂബാനി പറഞ്ഞു. ഏകദേശം 20 ലക്ഷം ജനങ്ങളുള്ള പ്രദേശത്ത്​ വൈദ്യുതിയും ശുദ്ധജലവും പോലും പതിവായി ലഭിക്കുന്നില്ല. ഇത് രോഗബാധക്കുള്ള സാധ്യത വർധിപ്പിക്കും. വേണ്ടത്ര കൊറോണ വൈറസ് പരിശോധന കിറ്റുകൾ ഇല്ലെന്നതും ഗുരുതരമായ ആശങ്ക ഉയർത്തുന്നുണ്ട്. ഡോക്ടർമാർക്ക് പോലും ആവശ്യത്തിന് കൈയ്യുറകളോ മാസ്കുകളോ ഇല്ലെന്നും ലൂബാനി പറഞ്ഞു.

ഗസ്സ മാർക്കറ്റിൽ കൊറോണ വൈറസിനെതിരായ മുൻകരുതലായി അണുനാശിനി തെളിക്കുന്ന തൊഴിലാളികൾ

ഉ​പരോധം കാരണം ആരോഗ്യമേഖല പൊതുവേ താറുമാറായ ഗസ്സയിൽ ഇപ്പോൾ സ്​ഥിതി കൂടുതൽ ഗുരുതരമാണ്​. ഈ പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലികമായെങ്കിലും ഉപരോധം നിർത്തിവെക്കണം. മികച്ച ആരോഗ്യസംവിധാനങ്ങളുള്ള രാഷ്​ട്രങ്ങൾ പോലും കോവിഡിനുമുന്നിൽ പകച്ചുനിൽക്കുകയാണ്​. ഇതിൽ ചില രാജ്യങ്ങൾ വൻ പ്രതിസന്ധിയിലാണ്​. ഇതിനിടെ, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ ഗസ്സ മുനമ്പ്​ കൂടുതൽ വഷളാവുകയാണ്​. വേണ്ടത്ര മുൻകരുതലില്ലെങ്കിൽ ലോകത്ത്​ കോവിഡ്​ ഏറ്റവുമധികം ബാധിക്കുന്ന പ്രദേശങ്ങളിൽ ഒന്നായിരിക്കും ഗസ്സയെന്നാണ്​ ആരോഗ്യപ്രവർത്തകരുടെ ആശങ്ക -അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. താരീക്​ ലൂബാനി

വിവിധ ചാരിറ്റി സംഘടനകളുമായി ചേർന്ന്​ ഇദ്ദേഹത്തി​​​​െൻറ നേതൃത്വത്തിൽ ആശുപത്രികളിൽ സോളാർ വൈദ്യുതി സംവിധാനം ഒരുക്കിയിരുന്നു. കാനഡയിൽ ലൂബാനി സ്​ഥാപിച്ച ഗ്ലിയ പ്രോജക്ട്​ സ്റ്റെതസ്കോപ്പുകളും മറ്റ്​ അവശ്യ സാധനങ്ങളും നിർമിച്ച്​ ഗസ്സയിൽ വിതരണം നടത്തുകയും ​​ചെയ്​തിരുന്നു. “ഗസ്സയിലെ ആരോഗ്യ സംവിധാനത്തി​​​​െൻറ പോരായ്​മകൾ ഞങ്ങൾക്ക്​ നന്നായറിയാം. അതിനുള്ള ഏകപോംവഴി ഉപരോധം പെട്ടെന്ന്​ അവസാനിപ്പിക്കലാണ്​. അതിലൂടെ ഹ്രസ്വകാലത്തേക്കെങ്കിലും ഈ പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഞങ്ങൾക്ക് കഴിയും” ലൂബാനി പറഞ്ഞു.

അതിനി​ടെ, ഫലസ്​തീനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 71 ആയി ഉയർന്നു. ഇതിൽ ഒരാൾ മരണപ്പെട്ടു. അയൽരാജ്യമായ ഇസ്രയേലിൽ ഇതുവരെ 2,369 പേർക്കും ഈജിപ്​തിൽ 456 പേർക്കും​ രോഗബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
TAGS:gaza palestine Israel  covid 19 malayalam news 
News Summary - covid 19: Doctor warns 'incoming disaster' in Gaza
Next Story