Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക യുദ്ധങ്ങളും വിയറ്റ്​നാം യുദ്ധവും ട്രേഡ്​ സെന്‍റർ​ ആക്രമണവും കവർന്നതിനേക്കാൾ അമേരിക്കക്കാരുടെ ജീവൻ കോവിഡ്​ കവർന്നു -​ബൈഡൻ

text_fields
bookmark_border
ലോക യുദ്ധങ്ങളും വിയറ്റ്​നാം യുദ്ധവും ട്രേഡ്​ സെന്‍റർ​ ആക്രമണവും കവർന്നതിനേക്കാൾ അമേരിക്കക്കാരുടെ ജീവൻ കോവിഡ്​ കവർന്നു -​ബൈഡൻ
cancel

വാഷിങ്​ടൺ: രണ്ട്​ ലോക യുദ്ധങ്ങളും അമേരിക്കക്ക്​ വലിയ ആൾനാശമുണ്ടാക്കിയ വിയറ്റ്​നാം യുദ്ധവും സെപ്​റ്റംബർ 11 ലെ വേൾഡ്​ ട്രേഡ്​ സെന്‍റർ ആക്രമണവും കവർന്നതിനേക്കാൾ ജീവൻ കോവിഡ്​ കാരണം അമേരിക്കയിൽ നഷ്​ടപ്പെട്ടുവെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. രാജ്യത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ദിവസങ്ങളും ആഴ്ചകളും പിന്നീട്​ മാസങ്ങളും നീണ്ട നിഷേധ നിലപാടിലൂടെ കൂടുതൽ മരണങ്ങളും പ്രശ്​നങ്ങളും നാം വിളിച്ചുവരുത്തുകയായിരുന്നു' -ട്രംപ് ഭരണകൂടത്തിന്‍റെ പിഴവുകളെ സൂചിപ്പിച്ച്​ ബൈഡൻ പറഞ്ഞു.

'2019 ൽ പകർത്തിയ ചിത്രങ്ങൾ കാണു​േമ്പാൾ മറ്റേതോ കാലത്തു നിന്നുള്ള ചിത്രങ്ങൾ പോലെ തോന്നുന്നു.​ അവസാനത്തെ അവധിക്കാലം, സുഹ​ൃത്തുക്കളോടൊപ്പം ആഘോഷിച്ച പിറന്നാൾ.. ഇ​േപ്പാൾ അതിന്‍റെയെല്ലാം രൂപം മാറിയിരിക്കുന്നു. നമുക്കെല്ലാം ചിലത്​ നഷ്​ടപ്പെട്ടിരിക്കുന്നു. നമ്മൾ സഹിക്കുകയാണ്​. ഒരുമിച്ച്​ ത്യാഗം ചെയ്യുകയാണ്​' - ബൈഡൻ തുടർന്നു.

എന്നാൽ, ഇരുട്ടിൽ വെളിച്ചം കണ്ടെത്തുകയാണ്​ ഒാരോ അമേരിക്കക്കാരനും ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'അമേരിക്കയിൽ 5,27,726 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഒന്ന്​-രണ്ട്​ ലോകയുദ്ധങ്ങളിലും വിയറ്റ്​നാം യുദ്ധത്തിലും വേൾഡ്​ ട്രേഡ്​ സെന്‍റർ ആക്രമണത്തിലുമായി കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തേക്കാൾ കൂടിയ എണ്ണമാണിത്​.' - ബൈഡൻ പറഞ്ഞു.

'എല്ലാം എപ്പോഴാണ്​ സാധാരണ നിലയിലാകുക എന്ന്​ എല്ലാവരും ചോദിക്കുന്നു. വൈറസിനെ തോൽപിക്കുക എന്നത്​ മാത്രമാണ്​ കാര്യങ്ങൾ സാധാരണ നിലയിലാകാനുള്ള ഒരേ ഒരു വഴി' - അദ്ദേഹം പറഞ്ഞു.

വാക്​സിനേഷൻ പ്രതീക്ഷിച്ച പോലെ പുരോഗമിച്ചാൽ ജൂലൈ മാസത്തിനകം ചെറിയ ആഘോഷങ്ങൾ നടത്താനുള്ള നിലയിൽ കാര്യങ്ങൾ ശരിയാകുമെന്നും ബൈഡൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid deaths in US worse than World War I, II, Vietnam, 9/11 combined: Biden
Next Story