നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളിൽ വിചാരണ പുനരാരംഭിക്കുന്നു
text_fieldsതെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളിലെ വിചാരണ പുനരാരംഭിക്കുന്നു. ജറൂസലമിലെ കോടതിയിലാണ് അഴിമതിക്കേസുകളുടെ വിചാരണ നടക്കുക. ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിനു പിന്നാലെ നീതിന്യായ മന്ത്രി അടിയന്തര ഉത്തരവ് ഇറക്കിയതിനെ തുടർന്നാണ് കേസുകളുടെ വിചാരണ തൽകാലത്തേക്ക് നിർത്തിവെച്ചത്.
2019ൽ തട്ടിപ്പ്, അഴിമതി, വിശ്വാസ വഞ്ചന എന്നീ കേസുകളിലാണ് വിചാരണ പുനരാരംഭിക്കുന്നത്. കേസ് 1000,2000,4000 എന്നിങ്ങനെയാണ് ഈ കേസുകൾ അറിയപ്പെടുന്നത്.
നെതന്യാഹുവും ഭാര്യ സാറയും ഹോളിവുഡ് നിർമാതാവ് ആർനൺ മിൽഷനിൽ നിന്നും ശതകോടീശ്വരനായ ബിസിനസുകാരൻ ജെയിംസ് പാക്കറിൽ നിന്നും അനധികൃതമായി സമ്മാനങ്ങൾ കൈപ്പറ്റിയെന്നാണ് കേസ് 1000.
കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ടാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തടവിനു പുറമെ, പിഴയും അടക്കേണ്ടി വരും. തട്ടിപ്പിനും വിശ്വാസ വഞ്ചനക്കും മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും. ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ് നെതന്യാഹു. ആരോപണങ്ങളെല്ലാം നെതന്യാഹു നിഷേധിച്ചിരുന്നു. അധികാരത്തിൽ നിന്ന് തന്നെ പുറത്താക്കാനുള്ള മാധ്യമങ്ങളുടെയും എതിരാളികളുടെയും നീക്കത്തിന്റെ ഭാഗമായാണിതെന്നാണ് നെതന്യാഹുവിന്റെ ആരോപണം. 2020 മേയിൽ തുടങ്ങിയ വിചാരണ കോവിഡ് കാരണം ഇടക്ക് മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

