Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആൽഫ, ബീറ്റ, ഡെൽറ്റ,...

ആൽഫ, ബീറ്റ, ഡെൽറ്റ, കാപ്പ, ഗാമ...കോവിഡ്​ വകഭേദങ്ങൾക്ക്​ പേരിട്ട് ലോകാരോഗ്യസംഘടന

text_fields
bookmark_border
covid
cancel

ന്യൂയോർക്​: കോവിഡ്​ വകഭേദങ്ങൾക്ക്​ പുതിയ പേരുകൾ നിർദേശിച്ച്​ ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്​.ഒ). യു.കെ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയ വകഭേദങ്ങൾക്ക്​ പേരു നൽകാൻ ഗ്രീക്ക്​ പദങ്ങളാണ്​ ഡബ്ല്യു.എച്ച്​.ഒ ഉ​പയോഗിച്ചിരിക്കുന്നത്​.

യു.കെ വകഭേദത്തെ ആൽഫ, ദക്ഷിണാഫ്രിക്കൻ വകഭേദത്തെ ബീറ്റ, ഇന്ത്യയിൽ കണ്ടെത്തിയ വൈറസിനെ ഡെൽറ്റ എന്നുമാണ്​ നാമകരണം ചെയ്​തിരിക്കുന്നത്​. ഡെൽറ്റക്കു മുമ്പ്​ കണ്ടെത്തിയ വൈറസ്​ വകഭേദം കാപ്പ എന്നും അറിയപ്പെടും. ബ്രസീൽ വകഭേദത്തിന്​ ഗാമ എന്നും പേരിട്ടു. ഇനിവരുന്ന വകഭേദങ്ങൾക്കും ഗ്രീക്ക്​ അക്ഷരമാലയിലെ പേരുകൾ നൽകും.

2020 ഒക്​ടോബറിലാണ്​ ഇന്ത്യയിൽ ഡെൽറ്റ, കാപ്പ വകഭേദങ്ങൾ ആദ്യമായി കണ്ടെത്തുന്നത്​. കണ്ടെത്തിയ രാജ്യങ്ങളുടെ പേരിൽ

കോവിഡ്​ വകഭേദങ്ങൾ അറിയപ്പെടരുതെന്നും ഡബ്ല്യു.എച്ച്​.ഒ നിഷ്​കർഷിച്ചു. അതിനാൽ വകഭേദത്തെ ഇന്ത്യൻ എന്നു വിളിക്കുന്നതിൽ കേന്ദ്ര സർക്കാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Coronavirus Strain First Found In India Named "Delta Variant": WHO
Next Story