ചൈനയിൽ ഇറക്കുമതി ചെയ്ത കടൽ ഭക്ഷ്യവിഭവ പാക്കേജിൽ കോവിഡ് സാന്നിധ്യം
text_fieldsബീജിങ്: ചൈനയിൽ ഇറക്കുമതി ചെയ്ത കടൽ ഭക്ഷ്യവിഭവ പാക്കേജിൽ കോവിഡിെൻറ സാന്നിധ്യം. ദാലിയാൻ തുറമുഖത്ത് ഇറക്കുമതി ചെയ്ത ഭക്ഷ്യപാക്കറ്റിലാണ് കോറോണ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയത്.
കിഴക്കൻ ഷാൻദോങ് പ്രവിശ്യയിലെ യാന്തായി കമ്പനിയിലെ ഭക്ഷ്യപാക്കറ്റിലാണ് കോറോണ വീണ്ടും കണ്ടെത്തിയത്. പാക്കേജിെൻറ ഏറ്റവും മുകളിലത്തെ കവർ പരിശോധിച്ചപ്പോഴാണ് കോറോണ വൈറസ് കണ്ടെത്തിയത്. ഇക്വഡോറിൽ നിന്നാണ് പാക്കേജ് ഇറക്കുമതി ചെയ്തിരിക്കുന്നത്. തുടർന്ന് ഇക്വഡോറിലെ മൂന്ന് കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് ചൈനീസ് സർക്കാർ നിരോധനം ഏർപ്പെടുത്തി.
കഴിഞ്ഞ വർഷം വുഹാൻ മാർക്കറ്റിലാണ് കോറോണ വൈറസ് ലോകത്ത് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ചൈന കോവിഡിനെ പിടിച്ചു കെട്ടിയെങ്കിലും തിരിച്ചെത്തുന്ന സഞ്ചാരികളിലൂടെ രാജ്യത്ത് വീണ്ടും കോറോണ റിപ്പോർട്ട് ചെയ്തിരുന്നു.

