Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനങ്ങൾക്ക്​...

ജനങ്ങൾക്ക്​ സ്വാതന്ത്ര്യമുണ്ട്​; മാസ്​ക്​ നിർബന്ധമാക്കില്ല –ട്രംപ്​

text_fields
bookmark_border
ജനങ്ങൾക്ക്​ സ്വാതന്ത്ര്യമുണ്ട്​; മാസ്​ക്​ നിർബന്ധമാക്കില്ല –ട്രംപ്​
cancel

വാഷിങ്​ടൺ: അമേരിക്കയിൽ കോവിഡ്​ രോഗികളും മരണവും അനുദിനം വർധിക്കു​േമ്പാഴും ശക്​തമായ നടപടികൾ സ്വീകരിക്കില്ലെന്ന നിലപാടുമായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ജനങ്ങൾക്ക്​ ചില സ്വാതന്ത്ര്യങ്ങളു​ണ്ടെന്നും മാസ്​ക്​ ധരിക്കൽ നിർബന്ധമാക്കില്ലെന്നും ട്രംപ്​ പറഞ്ഞു.

കഴിഞ്ഞ ദിവസം 77,000 രോഗികളാണ്​ അമേരിക്കയിലുണ്ടായത്​. എല്ലാവരും മാസ്​ക്​ ധരിക്കണമെന്ന നിലപാടിനെ താൻ അംഗീകരിക്കുന്നില്ലെന്ന്​ ട്രംപ്​ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ മാസ്​ക്​ ധരിക്കുന്നത്​ ഉറപ്പാക്കുന്നതിന്​  രാജ്യത്തെ സംസ്ഥാനങ്ങളും പ്ര​ാദേശിക നേതാക്കളും പരമാവധി ശ്രമിക്കണമെന്ന പകർച്ചവ്യാധി പ്രതിരോധ വിദഗ്​ധൻ ഡോ. ആൻറണി ഫൗച്ചിയുടെ ആവശ്യത്തിന്​ മറുപടിയായാണ്​ ​ട്രംപ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

​േഡാ. ഫൗച്ചിയും സർജൻ ജനറലും എല്ലാം നേരത്തേ മാസ്​ക്​ ധരിക്കുന്നതിന്​ എതിരായിരുന്നുവെന്നും സുപ്രഭാതത്തിൽ ഇവർ മലക്കം മറിഞ്ഞത്​ എന്താണെന്ന്​ അറിയില്ലെന്നും ട്രംപ്​ പറഞ്ഞു. മാസ്​ക്​ പ്രശ്​നങ്ങളുണ്ടാക്കുന്നതായും ​ട്രംപ്​ പറഞ്ഞു. മാസ്​ക്​ ധരിച്ച്​ ഒരിക്കൽ മാത്രമാണ്​ ട്രംപ്​ പൊതുജനമധ്യത്തിൽ എത്തിയിട്ടുള്ളത്​. കോവിഡ്​ ലോക്​ഡൗൺ കഴിഞ്ഞ്​ രാജ്യം തുറക്കുകയും ജനം കൂടുതലായി പുറത്തിറങ്ങുകയും ചെയ്യു​േമ്പാൾ സാമൂഹിക അകലം പാലിക്കലും മാസ്​ക്​ ധരിക്കലും മാത്രമാണ്​ രോഗവ്യാപനം തടയാനുള്ള ഏക വഴിയെന്ന്​ ഡോ. ഫൗച്ചി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Coronavirus: Donald Trump vows not to order Americans to wear masks
Next Story