Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലാറ്റ് തുറന്നപ്പോൾ പൊലീസ് കണ്ടത് അറുത്തുമുറിച്ച ശരീരാവശിഷ്ടങ്ങൾക്കിടയിൽ കിടന്നുറങ്ങുന്ന 45കാരിയെ..

text_fields
bookmark_border
karachi flat
cancel

കറാച്ചി: ടെലിഫോൺ കാളിനെ തുടർന്ന സദറിലെ ഫ്ലാറ്റിൽ എത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മുറിയിൽ എഴുപതു വയസ്സു തോന്നിക്കുന്ന ഒരാളുടെ മൃതദേഹം ഛിന്നഭിന്നമായി കിടക്കുന്ന നിലയിലാണ് പൊലീസ് ആദ്യം കണ്ടത്. തൊട്ടടുത്തായി ഒരു സ്ത്രീ കിടന്നുറങ്ങുന്നു. മരണത്തിന് കാരണക്കാരിയെന്ന് കരുതുന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.

സദറിലെ ഫ്ലാറ്റിൽ നിന്നും ഒരു മനുഷ്യന്‍റെ കൈ തൂങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗാഢനിദ്രയിലാണ്ട സ്ത്രീയുടെ തൊട്ടടുത്തു തന്നെയാണ് ചില ശരീര ഭാഗങ്ങൾ കിടന്നിരുന്നത്. ഫ്ലാറ്റിലാകെ ചോരയും മറ്റ് ശരീര ഭാഗങ്ങളും ചിതറിക്കിടന്നിരുന്നു.

45കാരി തന്നെയാണ് വൃദ്ധനെ കൊന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായിട്ടില്ല

ചോരയിൽ പുരണ്ട വസ്ത്രങ്ങളും കൊല്ലാനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കത്തി, ചുറ്റിക, മൂർച്ചയേറിയ മറ്റ് ആയുധങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

ആദ്യം തന്‍റെ ഭർത്താവാണ് മരിച്ചയാളെന്നും പിന്നീട് ഭർത്താവിന്‍റെ സഹോദരനാണെന്നും സ്ത്രീ പറയുന്നു. പരസ്പര ബന്ധമില്ലാത്തതുപോലെയാണ് ഇവരുടെ പെരുമാറ്റം. ഏതോ തരത്തിലുള്ള ലഹരി ഇവർ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cops Open Karachi Flat, Find Dismembered Body Parts, Woman Sleeping
Next Story