
വിയറ്റ്നാം ലോക്ഡൗണിലായതോടെ 'കാപ്പി കുടിക്കാനാവാതെ' ലോകം
text_fieldsഹാനോയ്: കോവിഡ് കേസുകൾ കുത്തനെ ഉയർന്ന് വിയറ്റ്നാം ലോക്ഡൗണിൽ കുരുങ്ങിയതിന് പണി കിട്ടിയത് ചില രാജ്യങ്ങൾക്ക്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാപ്പി കയറ്റുമതി രാജ്യമായ വിയറ്റ്നാമിൽ ലോക്ഡൗണിനെ തുടർന്ന് കാപ്പി കയറ്റുമതി നിലച്ചതാണ് വില്ലനായത്.
ഹോചി മിൻ സിറ്റി തുറമുഖം അടച്ചിട്ടതിന് പുറമെ കാപി ഉൽപാദക മേഖലകളിലും നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. ഇതോെട കാപ്പിക്കുരുക്കൾ കയറ്റി അയക്കൽ നിലച്ച മട്ടാണ്. ഇതാണ് മറ്റു രാജ്യങ്ങളെ കുരുക്കിയത്. യൂറോപിലെ കാപി ഇറക്കുമതിയുെട 20 ശതമാനവും വിയറ്റ്നാമിൽനിന്നാണ്. ലോകത്തെ ഏറ്റവും വലിയ കാപ്പി ഉൽപാദകരായ ബ്രസീലിൽ കാലാവസ്ഥ വില്ലനായത് അവിടെനിന്നുള്ള കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. കൂടുതൽ ചവർപ്പുള്ള കടുത്ത ഇനം റോബസ്റ്റ കാപ്പിയാണ് വിയറ്റ്നാമിന്റെ സംഭാവന. എസ്പ്രസോ, ഇൻസ്റ്റന്‍റ് കോഫി ഇനങ്ങളിൽ ഇവ ഹിറ്റാണ്. വിയറ്റ്നാം പണിമുടക്കിയതോടെ കാപ്പിക്ക് ആഗോള വിപണിയിൽ വില കൂടിയിട്ടുണ്ട്.
കോവിഡ് ഒന്നാം തരംഗം സമാനമായ നിയന്ത്രണങ്ങൾ വഴി വിയറ്റ്നാം വരുതിയിലാക്കിയിരുന്നു. വീണ്ടും വിപണി കരുത്തുനേടിവരുന്നതിനിടെയാണ് വില്ലൻവേഷം കെട്ടി കോവിഡ് രണ്ടാം തരംഗം ശക്തിയാർജിച്ചത്. തിങ്കളാഴ്ച മാത്രം 14,219 പേർക്കാണ് കോവിഡ് വന്നത്.
കാപ്പിക്കച്ചവടത്തിനൊപ്പം നിർമാണ മേഖലകളും രാജ്യത്ത് പ്രതിസന്ധിയിലാണ്. സാംസങ്, ൈനകി, അഡിഡാസ് ഉൾപ്പെടെ കമ്പനികളുടെ ഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
