Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെതന്യാഹുവിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് ഹിലരി ക്ലിന്റൻ; ആഹ്വാനം ഇസ്രായേൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

text_fields
bookmark_border
നെതന്യാഹുവിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് ഹിലരി ക്ലിന്റൻ; ആഹ്വാനം ഇസ്രായേൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ
cancel

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ. നെതന്യാഹുവിന്റെ നയങ്ങളെ എതിർക്കുന്നുവെന്ന് പറഞ്ഞ ഹിലരി, അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയാൽ യു.എസ് അദ്ദേഹത്തിനെതിരെ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്വകാര്യ ടെലിവിഷൻ അഭിമുഖത്തിലാണ് പരാമർശം.

താൻ ഇസ്രായേലിനെ സ്നേഹിക്കുന്നുവെന്നും എന്നാൽ നെതന്യാഹുവിന്റെ സർക്കാരിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും വെറുക്കുന്നുവെന്നും അവർ ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും അവർ രപറഞ്ഞു. “ഞാൻ അമേരിക്കയെ സ്നേഹിക്കുന്നു, ട്രംപിന്റെ സർക്കാരിനെയും നയങ്ങളെയും വെറുക്കുന്നു. ഇസ്രായേലിൽ സംഭവിക്കുന്നത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ച് മോശം കാര്യമാണ്. അമേരിക്കയിൽ സംഭവിക്കുന്നത് അമേരിക്കക്കാർക്കും ശരിക്കും മോശമാണെന്ന് ഞാൻ കരുതുന്നു.” അടുത്ത തെരഞ്ഞെടുപ്പിലൂടെ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് യു.എസിന് കൂടുതൽ "കർശനമായ" നിലപാട് സ്വീകരിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്രായേലിൽ അധികാര മാറ്റം നടക്കുകയാണെങ്കിൽ അമേരിക്കക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഒക്ടോബർ 27നാണ് ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് ഹിലരിയുടെ പരാമർശങ്ങൾ വന്നിരിക്കുന്നത്. നെതന്യാഹുവിന്റെ ബ്ലോക്കിനെതിരെ പ്രതിപക്ഷ പാർട്ടികൾ ലീഡ് തുടരുന്നുവെന്നാണ് സമീപകാല അഭിപ്രായ സർവേകൾ കാണിക്കുന്നത്. അതേസമയം സർക്കാരുണ്ടാക്കാൻ ആവശ്യമായ പാർലമെന്ററി ഭൂരിപക്ഷം നേടാൻ ഇരുവിഭാഗങ്ങളും അടുത്തിടെയായി അടുത്തെത്തിയിട്ടില്ല. ഭരണസഖ്യത്തിന്റെ ശക്തി കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങളാണ് ഇസ്രായേലിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനിടയിൽ നെതന്യാഹു തന്റെ ഏഴാമത്തെ പ്രധാനമന്ത്രി പദം പ്രതീക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Clinton urges tougher US stance on Netanyahu ahead of elections
Next Story