Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രംപ്​ അനുകൂലികളും എതിരാളികളും ഏറ്റുമുട്ടി; കത്തിക്കുത്തും സംഘർഷവും
cancel
camera_alt

(Julio Cortez / AP Photo)

Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ അനുകൂലികളും...

ട്രംപ്​ അനുകൂലികളും എതിരാളികളും ഏറ്റുമുട്ടി; കത്തിക്കുത്തും സംഘർഷവും

text_fields
bookmark_border

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്​ഥാനാർഥിയും പ്രസിഡൻറുമായ ഡോണൾഡ്​ ട്രംപി​െൻറ പരാജയം അംഗീകരിക്കാതെ അനുകൂലികൾ. ട്രംപ്​ വിജയിച്ചതായി പ്രഖ്യാപിച്ച്​ ആ​േഘാഷവുമായി അനുകൂലികൾ തെരുവിൽ ഇറങ്ങുകയായിരുന്നു. വാഷിങ്​ടണിൽ കൊടികളും ബാനറുകളുമായി എത്തിയശേഷം പ്രവർത്തകർ തടിച്ചുകൂടുകയും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ഉന്നയിക്കുകയും ചെയ്​തു. ട്രംപിന്​ അഭിവാദ്യം അർപ്പിച്ചായിരുന്നു ആഘോഷം. ന്യൂയോർക്ക്​, പെൻസൽവേനിയ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രവർത്തകർ ഒത്തുചേർന്നു.

എന്നാൽ, ട്രംപിനെ എതിർക്കുന്നവർ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ വിജയിച്ചതായും തെരഞ്ഞെടുപ്പ്​ അവസാനിച്ചെന്നും ട്രംപ്​ പരാജയപ്പെ​ട്ടെന്നും മുദ്രാവാക്യം മുഴക്കിയതോടെ ചെറുതും വലുതുമായ സംഘർഷം ഉടലെടുക്കുകയായിരുന്നു.

ചിലയിടങ്ങളിൽ ഇരുകൂട്ടരും പരസ്​പരം അശ്ലീല ആഗ്യം കാണിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്​തു. എന്നാൽ ചിലയിടങ്ങളിൽ കല്ലും ബോട്ടിലുകളുമുപയോഗിച്ച്​ പരസ്​പരം എറിയുകയും അക്രമവുമായിരുന്നു. സംഘർഷത്തിനിടെ ഒരാൾക്ക്​ പിറകിൽനിന്ന്​ കത്തിക്കുത്ത്​ ഏൽക്കുകയും ചെയ്​തു. അയാളുടെ ആരോഗ്യ നില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


ഇരുവശത്തെയും നിരവധിപേർക്ക്​ പരിക്കേറ്റു. സംഭവത്തിൽ 10ഓ​ളം പേരെ അറസ്​റ്റ്​ ചെയ്​തു. നാലുപേരെ തോക്ക്​ ദുരുപയോഗം ചെയ്​തതിനാണ്​ അറസ്​റ്റ് ചെയ്​തത്​.

ട്രംപിനെ എതിർക്കുന്നവർ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചുവന്ന തൊപ്പിയും കൊടിയും കൈക്കലാക്കിയ ശേഷം തീയിട്ട്​ നശിപ്പിച്ചു. സംഘർഷം കനത്തതോടെ ചിലയിടങ്ങളിൽ ട്രംപിനെ എതിർക്കുന്നവർക്ക്​ നേരെ പൊലീസ്​ കുരുമുളക്​ സ്​പ്രേ അടിക്കുകയും ചെയ്​തു.

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പരാജയം അംഗീകരിക്കാത്ത ട്രംപിന്​ പിന്തുണയുമായി അനുയായികൾ രംഗത്തെത്തിയതോടെയാണ്​ സംഘർഷങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പി​െൻറ തുടക്കം മുതൽ ബൈഡ​െൻറ വിജയം അംഗീകരിക്കാൻ ട്രംപ്​ തയാറായിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൃ​​ത്രിമം നടന്നുവെന്ന ആരോപണമാണ്​ ട്രംപ്​ പക്ഷത്തി​േൻറത്​. വോ​ട്ടെണ്ണൽ വൈകാനുണ്ടായ കാരണം ഡെമോക്രാറ്റുകൾ കൃത്രിമം നടത്തുന്നതിനാലാണെന്നും ട്രംപ്​ ആരോപിച്ചു. എന്നാൽ ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ ട്രംപിന്​ ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രംപി​​േൻറത്​ അടിസ്​ഥാന രഹിതമായ ആരോപണമാണെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.

​േജാർജിയ കൂടി പിടിച്ചെടുത്തതോടെ ബൈഡ​െൻറ ഇലക്​ടറൽ വോട്ടുകളുടെ എണ്ണം 306 ആയി. ട്രംപി​ന്​ 232 ഇലക്​ടറൽ വോട്ടുകൾ മാത്രമാണ്​ നേടാനായത്​. അടുത്ത ജനുവരിയിൽ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenDonald TrumpUS Election 2020Trump Supporters
News Summary - Clashes Erupt As Trump Supporters Protest, Falsely Claim He Won Election
Next Story