Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൈഡൻ-കാദിമി...

ബൈഡൻ-കാദിമി കൂടിക്കാഴ്​ച: യു.എസ്​ സൈന്യത്തെ പിൻവലിക്കൽ മുഖ്യ അജണ്ട

text_fields
bookmark_border
ബൈഡൻ-കാദിമി കൂടിക്കാഴ്​ച: യു.എസ്​ സൈന്യത്തെ പിൻവലിക്കൽ മുഖ്യ അജണ്ട
cancel

വാഷിങ്​ടൺ​: യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡനും ഇറാഖ്​ പ്രധാനമന്ത്രി മുസ്​തഫ അൽ കാദിമിയും തമ്മിൽ തിങ്കളാഴ്​ച​ വൈറ്റ്​ ഹൗസിൽ കൂടിക്കാഴ്​ച നടത്തും. ഇറാഖിൽനിന്ന്​ യു.എസ്​ സേനയെ പിൻവലിക്കുന്നതാണ്​ ചർച്ചയുടെ പ്രധാന ഊന്നൽ.

ഐ.എസിനെതിരായ പോരാട്ടത്തിനായാണ്​ ഇറാഖിൽ യു.എസ്​ സേനയെ വിന്യസിച്ചത്​. ഐ.എസ്​ ഭീകരരെ രാജ്യത്തുനിന്ന്​ സമ്പൂർണമായി തുടച്ചുമാറ്റിയെന്നാണ്​ ഇറാഖ്​ അവകാശപ്പെടുന്നത്​. എന്നാൽ, ദിവസങ്ങൾക്കു മുമ്പ്​ ബഗ്​ദാദിൽ നടന്ന ആക്രമണത്തി​െൻറ ഉത്തരവാദിത്തം ഐ.എസ്​ ഏറ്റെടുത്തിരുന്നു.

ഐ.എസിനെതിരായ പോരാട്ടത്തിൽ വിദേശ​സേനയെ ആവശ്യമില്ലെന്നാണ്​ വാർത്ത ഏജൻസിയായ അസോസിയേറ്റഡ്​ പ്രസിന്​ നൽകിയ അഭിമുഖത്തിൽ ഇറാഖ്​ പ്രധാനമന്ത്രിയുടെ പ്രതികരണം. യു.എസ്​ സേനയെ ഒഴിവാക്കാൻ ശിയാവിഭാഗം പ്രധാനമന്ത്രിക്കുമേൽ സമ്മർദംചെലുത്തുകയാണ്​.

കഴിഞ്ഞ വർഷം യു.എസ്​ ഡ്രോൺ ആക്രമണത്തിൽ ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയും ഇറാഖി മിലിഷ്യ കമാൻഡർ അബു മഹ്​ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടതോടെയാണ്​ സമ്മർദം ശക്തമായത്​. അതിനുശേഷം ഇറാഖിലെ യു.എസ്​​ കേന്ദ്രങ്ങൾക്കുനേരെ ഇറാൻ നിരന്തരം ആക്രമണം നടത്തിയിരുന്നു. ഇറാഖിൽ 2500 യു.എസ്​ സൈനികരാണ്​ നിലവിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIraqJoe BidenBiden-Kadimi meetingMustafa Kadimi
News Summary - Clarify that U.S. forces dominate the Biden-Kadimi meeting in Iraq
Next Story