Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനില്‍ റോഡരികിലുണ്ടായ സ്‌ഫോടനത്തില്‍ 11 മരണം

text_fields
bookmark_border
അഫ്ഗാനില്‍ റോഡരികിലുണ്ടായ സ്‌ഫോടനത്തില്‍ 11 മരണം
cancel
camera_alt

Representative Image

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബദ്ഗിസ് പ്രവിശ്യയിലെ അബ്കമരി ജില്ലയിലാണ് സ്‌ഫോടനം നടന്നതെന്ന് ജില്ല ഗവര്‍ണര്‍ ഖുദാബാദ് ത്വയ്യിബ് പറഞ്ഞു.

ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി.

താലിബാനാണ് സംഭവത്തിന് പിന്നിലെന്ന് അബ്കമരി ഗവര്‍ണര്‍ പറഞ്ഞെങ്കിലും, ആരും ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം 10 പ്രവിശ്യകളിലെങ്കിലും സുരക്ഷാ സേനയും താലിബാനും ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - civilians killed in roadside bomb blast in Afghanistan
Next Story