Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി.ഐ.എ തലവനും...

സി.ഐ.എ തലവനും താലിബാനും തിങ്കളാഴ്ച രഹസ്യകൂടിക്കാഴ്​ച നടത്തിയെന്ന്​ അമേരിക്കൻ മാധ്യമങ്ങൾ

text_fields
bookmark_border
taliban cia
cancel

വാഷിങ്​ടൺ: താലിബാൻ നേതാക്കളും സി.ഐ.എ തലവൻ വില്യം ബേൺസും തിങ്കളാഴ്ച രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന്​ റിപ്പോർട്ട്​. അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ നിർദേശ പ്രകാരമാണ്​ കാബൂളിലെ രഹസ്യ കൂടിക്കാഴ്ചയെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു​.

കാബൂളിലെത്തി താലിബാൻ നേതാവ്​ അബ്​ദുൽ ഗനി ബറദാറുമായി വില്യം ബേൺസ്​ കൂടിക്കാഴ്ച നടത്തിയെന്ന്​ വാഷിങ്​ടൺ പോസ്റ്റ്​ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച്​ പ്രതികരിക്കാൻ സി.ഐ.എയും വൈറ്റ്​ ഹൗസും തയാറായില്ലെന്ന്​ ആഗോള വാർത്ത ഏജൻസിയായ റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.

എൻ.ബി.സി ന്യൂസ്​, ഫോക്​സ്​ ന്യൂസ്​ എന്നീ പ്രഖുമ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. അമേരിക്കൻ സൈന്യത്തെ അഫ്​ഗാനിൽ നിന്നും പിൻവലിക്കുന്നതുമായി ബന്ധപ്പെടാവാം ചർച്ചയെന്നും വാർത്തയിൽ പറയുന്നു.

അഫ്​ഗാനിസ്​താനിൽ നിന്ന്​ സൈനിക പിൻമാറ്റം നേരത്തെ ഉറപ്പുനൽകിയതു പ്രകാരം ആഗസ്​റ്റ്​ 31നകം പൂർത്തിയാക്കണമെന്ന്​ യു.എസിന്​ അന്ത്യശാസനവുമായി താലിബാൻ രംഗത്തെത്തിയിരുന്നു. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാൻ വക്​താവ്​ മുന്നറിയിപ്പു നൽകിയിരുന്നു. 'അധിനിവേശം നീട്ടിക്കൊണ്ടുപോകുന്നതിന്​ തുല്യമാണിത്​. അത്​ ചുവന്ന രേഖയാണ്​'- ദോഹയിലുള്ള താലിബാൻ പ്രതിനിധി സംഘം പ്രതിനിധി സുഹൈൽ ഷാഹീൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanCIAAfghanistan
News Summary - CIA director met Taliban leader in Afghanistan on Monday - reports
Next Story