തായ്‍വാൻ വ്യോമപ്രതിരോധ മേഖലയിൽ ചൈനീസ് യുദ്ധ വിമാനങ്ങൾ
text_fieldsബെയ്ജിങ്: മുന്നറിയിപ്പുമായി തായ്‍വാന്റെ വ്യോമപ്രതിരോധ മേഖലയിലേക്ക് 30 യുദ്ധവിമാനങ്ങളയച്ച് ചൈന. ജനുവരിക്കു ശേഷം ആദ്യമായാണ് ഇത്രയേറെ യുദ്ധവിമാനങ്ങൾ തായ്‍വാനു മുകളിലൂടെ പറത്തി ചൈന പ്രകോപനം തീർക്കുന്നത്.
തായ്‍വാൻ വ്യോമപ്രതിരോധ മേഖലയായ പ്രാട്ടാസിന്റെ വടക്കുകിഴക്കൻ മേഖലയിലൂടെയാണ് വിമാനങ്ങൾ പറന്നത്. അതേസമയം വിമാനങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ മറികടന്നില്ല. ചൈന തായ്‍വാൻ അധിനിവേശം നടത്തുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതിനു പിറകെയാണിത്. സുരക്ഷ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യു.എസ് അധികൃതർ തായ്‍വാനിലെത്തിയിരുന്നു. അതേസമയം, പരിശീലനപ്പറക്കലിന്റെ ഭാഗമായാണ് യുദ്ധവിമാനങ്ങളയച്ചതെന്നാണ് ചൈനയുടെ വാദം.
ചൈനയുടെ നീക്കം തായ്‍വാനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തങ്ങളുടെ ഭാഗമെന്ന് ആവർത്തിക്കുന്ന ചൈന അനിവാര്യമെന്നു തോന്നുന്ന സന്ദർഭത്തിൽ തായ്‍വാൻ പിടിച്ചെടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. യു.എസ് സെനറ്റർ ടാമി ഡക് വർത്താണ് പിന്തുണ ആവർത്തിച്ച് കഴിഞ്ഞദിവസം തായ്‍വാനിലെത്തിയത്. ഈവർഷം രണ്ടാംതവണയാണ് അവർ തായ്‍വാൻ സന്ദർശിക്കുന്നത്. തായ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെനുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

