Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വൈറസ്​ മനുഷ്യ...

കോവിഡ്​ വൈറസ്​ മനുഷ്യ നിർമിതം തന്നെ; ശാസ്​ത്രീയ തെളിവുകൾ കൈയ്യിലുണ്ടെന്ന്​ ചൈനീസ്​ വൈറോളജിസ്റ്റ്​

text_fields
bookmark_border
കോവിഡ്​ വൈറസ്​ മനുഷ്യ നിർമിതം തന്നെ; ശാസ്​ത്രീയ തെളിവുകൾ കൈയ്യിലുണ്ടെന്ന്​ ചൈനീസ്​ വൈറോളജിസ്റ്റ്​
cancel

ന്യൂയോർക്​: കോവിഡ്​ 19 വൈറസ്​ 100 ശതമാനവും മനുഷ്യ നിർമിതമാണെന്ന്​ ചൈനീസ്​ വൈറോളജിസ്റ്റായ ലീ മെങ്​​ യാൻ. ചൈനയിലെ വുഹാൻ ലാബിൽ നിർമിച്ച വൈറസാണ്​ കൊറോണയെന്നും അത്​ സാധൂകരിക്കാനുള്ള ശാസ്​ത്രീയ തെളിവുകൾ ത​െൻറ കൈയ്യിലുണ്ടെന്നും ലൂസ്​ വുമൺ എന്ന ബ്രിട്ടീഷ്​ ടോക്​ഷോക്ക്​ നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി. ചൈനീസ്​ ഭരണകൂടത്തെ ഭയന്ന്​ ഒളിവിൽ കഴിയുന്ന ലീ വിഡിയോ കോൺഫറൻസിലൂടെയാണ്​ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്​.

കൊവിഡ് 19നെ പറ്റി കഴിഞ്ഞ വർഷം തന്നെ അന്വേഷണം നടത്തിയ ലീ ചൈനയെ ഭയന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്തിരുന്നു. പിന്നാലെ കോവിഡ്​ പടർന്നുപിടിക്കുന്ന കാര്യം ചൈന മനഃപ്പൂർവ്വം മറച്ചുവെച്ചതായും അവർ ആരോപിക്കുകയുണ്ടായി. താൻ എവിടെയാണുള്ളതെന്ന്​ വെളിപ്പെടുത്താതെയാണ്​ ലീ ബ്രിട്ടീഷ്​ ടോക്​ഷോക്ക്​​ അഭിമുഖം നൽകിയത്​. ത​െൻറ ജീവൻ അപകടത്തിലാണെന്നും ലീ പറയുന്നുണ്ട്​.

'കൊറോണ വൈറസ് ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ നിന്നാണ് ഉത്ഭവിച്ചത്​. ആ ലാബ് ചൈനീസ് ഭരണകൂടത്തി​െൻറ കീഴിലാണ്​. വുഹാനിലെ വെറ്റ്​മാർക്കറ്റിൽ നിന്നും ഉത്ഭവിച്ചതാണ്​ കോവിഡ്​ വൈറസെന്ന ചൈനയുടെ വാദത്തെ തള്ളിയ അവർ വെറ്റ്​മാർക്കറ്റിനെ ചൈന പുകമറയായി ഉപയോഗിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. കോവിഡ്​ വൈറസ്​ പ്രകൃതിയിൽ നിന്ന്​ ഉത്ഭവിച്ചതല്ലെന്ന്​​ ചൈനീസ് ഡിസീസ് കൺട്രോൾ ബോർഡിൽ നിന്നും പ്രാദേശിക ഡോക്ടർമാരിൽ നിന്നും താൻ സ്ഥിരീകരിച്ചിരുന്നുവെന്നും ലീ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ കോവിഡി​െൻറ ഭീകരതയെ കുറിച്ചും അത്​ ജനങ്ങളിലേക്ക്​ വ്യാപകമായി പടരാനുള്ള സാധ്യതയെ കുറിച്ചും മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും ഹോ​േങ്കാങ്​ സ്​കൂൾ ഒാഫ്​ പബ്ലിക്​ ഹെൽത്ത്​ അധികൃതർ തന്നെ തടഞ്ഞിരുന്നതായി ലീ വെളിപ്പെടുത്തി. പിന്നാലെ ത​െൻറ ജീവൻ അപകടത്തിലാണെന്ന്​ തിരിച്ചറിഞ്ഞ്​ അമേരിക്കയിലേക്ക്​ രക്ഷപ്പെടുകയായിരുന്നുവെന്നും അവർ ടോക്​ഷോയിൽ പറഞ്ഞു.

എന്തായാലും കോവിഡ്​ വുഹാൻ ലാബിൽ നിർമ്മിക്കപ്പെട്ടതാണെന്ന്​ തെളിയിക്കാനുള്ള ഒരുക്കത്തിലാണ്​ ലീ മെങ്​ യാൻ. അതിനുവേണ്ടി, ജീനോം സീക്വൻസിങ്ങി​െൻറ അടിസ്ഥാനത്തിൽ ഏതാനും തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ശാസ്​ത്രം അറിയാത്തവർക്ക്​ പോലും മനസിലാകുന്ന വിധത്തിൽ തെളിവുകൾ നിരത്താൻ കഴിയുമെന്നും അവർ അവകാശപ്പെട്ടു. 'എന്താണ്​ സത്യമെന്ന്​ ലോകത്തോട്​ തുറന്നുപറയാതെ എനിക്ക്​ സമാധാനം ലഭിക്കില്ല... ചൈനയിൽ നിന്ന്​ ഒാടിരക്ഷപ്പെട്ടതിന്​ പിന്നാലെ ചൈനീസ്​ ഭരണകൂടം ഞാനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിച്ചു. ഞാൻ നുണപ്രചാരണം നടത്തുകയാണെന്ന്​ വരുത്തതീർക്കാൻ വരെ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും' ലീ കൂട്ടിച്ചേർത്തു.

Show Full Article
TAGS:Chinese virologist Li-Meng Yan wuhan lab 
News Summary - Chinese virologist vows to publish evidence PROVING the virus is manmade
Next Story