Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് കരിമ്പട്ടിക മറികടന്ന് ചൈനീസ് സർവകലാശാല എൻവിഡിയ ചിപ്പുകൾ വാങ്ങി

text_fields
bookmark_border
യു.എസ് കരിമ്പട്ടിക മറികടന്ന് ചൈനീസ് സർവകലാശാല എൻവിഡിയ ചിപ്പുകൾ വാങ്ങി
cancel

ബീജിങ്: അമേരിക്കയുടെ കയറ്റുമതി കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടും ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി അടുത്ത ബന്ധമുള്ള നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂനിവേഴ്സിറ്റി കഴിഞ്ഞ മാസം എൻവിഡിയയുടെ H200 എ.ഐ ചിപ്പുകൾ വാങ്ങിയതായി രേഖകൾ. യു.എസ് ഉപരോധം നേരിടുന്ന ചൈനക്കായി പ്രതിരോധ ഗവേഷണങ്ങൾ നടത്തുന്ന ചൈനീസ് സർവകലാശാലകളുടെ കൂട്ടായ്മയായ "സെവൻ സൺസ് ഓഫ് നാഷണൽ ഡിഫൻസിൽ" അംഗമാണ് നോർത്ത് വെസ്റ്റേൺ സർവകലാശാല.

എൻവിഡിയയിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് പകരം ഷാൻസി ബോസുവാൻ നെറ്റ്‌വർക്ക് ടെക്നോളജി എന്ന കമ്പനിയിൽ നിന്നാണ് സർവകലാശാല മാനേജ്‌മെന്റ് ചിപ്പുകൾ വാങ്ങിയതി. നൂതന എ.ഐ സംവിധാനങ്ങൾ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള എൻവിഡിയയുടെ ഏറ്റവും മികച്ച ചിപ്പുകളിലൊന്നാണ് H200. ഇതിന് യു.എസ് കയറ്റുമതി ലൈസൻസ് ആവശ്യമാണ്. എന്നാൽ നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ പോലുള്ള കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് സാധാരണയായി ഇത് നിഷേധിക്കപ്പെടുകയാണ് പതിവ്.

ചൈനീസ് ചാരവൃത്തിവനിതയുമായുള്ള ബന്ധത്തിന്‍റെ പേരിൽ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ കൊടുംപിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വാർത്തകൾ പുറത്ത് വരുന്നത്. ചൈനയിലേക്കുള്ള വിൽപ്പന തുടരുന്നത് അമേരിക്കയുടെ സാങ്കേതിക നേതൃത്വം നിലനിർത്താനും ചൈനീസ് ഉപഭോക്താക്കളെ യു.എസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നവരായി നിലനിർത്താനും സഹായിക്കുമെന്ന് ഹുവാങ് വാദിച്ചിരുന്നു. എന്നാൽ, എൻവിഡിയയുടെ ഏറ്റവും ശക്തമായ ചിപ്പുകൾ ലഭിക്കുന്നത് ആയുധ രൂപകൽപ്പന, രഹസ്യാന്വേഷണം, സൈനിക നവീകരണം എന്നിവയ്ക്കായി എ.ഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ചൈനയെ കൂടുതൽ സഹായിക്കുമെന്ന് ചില യു.എസ് നിയമനിർമാതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

ചൈനയിലേക്കുള്ള എ.ഐ ചിപ്പ് വിൽപ്പനയിൽ ചിപ്പ്-ട്രാക്കിങ് സംവിധാനങ്ങളും കോൺഗ്രസിന്‍റെ കൂടുതൽ മേൽനോട്ടവും ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കോൺഗ്രസിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഒരുപോലെ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് ഇന്റലിജൻസ് ഏജന്റുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് വിശദീകരണം നൽകാൻ നവംബർ 18ന് ഹാജരാകണമെന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ് കമ്മിറ്റി ചെയർമാൻമാർ ഹുവാങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chinese university buys Nvidia chips, bypassing US blacklist
Next Story