ചൈനീസ് പ്രസിഡന്റ് ഷീ മിലിറ്ററിയിൽ പിടിമുറുക്കുന്നു; സെൻട്രൽ മിലിറ്ററി കമീഷൻ വൈസ് ചെയർമാനെ പുറത്താക്കി, 14 ജനറൽമാർ നിരീക്ഷണത്തിൽ
text_fieldsചൈനീസ് മിലിറ്ററിയിൽ പ്രസിഡൻറ് ഷീജിൻ പിങ് കൂടുതൽ പിടിമുറുക്കുന്നു; 1976 ൽ മാവോ സേതുങ്ങിന്റെ ഭരണം അവസാനിച്ച ശേഷം ഒരു പ്രസിഡൻറ് ഏറ്റവും വലിയ മിലിറ്ററി അഭിനിവേശം കാണിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.
ലഫ്റ്റനൻറ് ജനറൽ ഹാൻ ഷെങ് യാൻ, പ്രസിഡൻറ് ഷീ ജിൻ പിങ്ങിനെ ബുധനാഴ്ച എയർഫോഴ്സ് ട്രൂപ്പിന്റെ പരേഡ് നിരീക്ഷിക്കാനായി ക്ഷണിച്ച അവസരത്തിലായിരുന്നു ഇത് കൂടുതൽ വ്യക്തമായത്. സാധാരണഗതിയിൽ ഇത് നിർവഹിക്കുന്നത് സെൻട്രൽ തിയേറ്റർ കമാന്ററാണ്.
ഷീയുടെ മിലിറ്ററി ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷീ ഭരണമേറ്റെടുത്ത 2012 നു ശേഷം 14 ജനറലുകളെയാണ് സ്ഥാനക്കയറ്റം നൽകി നിയമിച്ചത്. എന്നാൽ ഇവരാരും ഇന്ന് പുറത്തേക്ക് വരുന്നില്ല. ഇവരെല്ലാവരും കടുത്ത നിരീക്ഷണത്തിലാണെന്നാണ് കരുതപ്പെടുന്നത്. ഇതിൽ ശക്തമായ അധികാരമുള്ള സെൻട്രൽ മിലിറ്ററി കമീഷനിലെ മൂന്നു പേരും ഉൾപ്പെടുന്നു. ഇക്കാര്യം നേരത്തെ തന്നെ വിലയിരുത്തിയിരുന്നതുമാണ്.
ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ ജനറൽ വാങ് ക്വിയാങ്ങിലാണ്. ഇദ്ദേഹമാണ് സെൻട്രൽ തിയേറ്റർ കമാൻറർ. എന്നാൽ ബീജിങ് ഇദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പരേഡിൽ നിന്ന് ഇദ്ദേഹത്തിന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇദ്ദേഹം നിരീക്ഷണത്തിലാണെന്ന് കരുതന്നായി. സിംഗപ്പൂരിൽ നിന്നുള്ള പ്രസിദ്ധീകരണമായ ‘ലിയാൻഹെ സവോ ബാവോ’ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം നേരത്തെ നോർതേൺ തിയേറ്റർ കമാന്റന്റ് ആയിരുന്നു. ചൈനയുടെ നാഷണൽ ഡിഫൻസ് മിനിസ്ട്രി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ചൈനയിൽ ഗവൺമെന്റിനെക്കാൾ അതീവ രഹസ്യമായാണ് മിലിറ്ററി പ്രവർത്തിക്കുന്നത്. മുതിർന്ന മിലിറ്ററി ഉദ്യോഗസ്ഥർ പരേഡിൻ നിന്ന് വിട്ടു നിന്നതോടെയാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. അതു പോലെയാണ് സെൻട്രൽ മിലിറ്ററി കമീഷൻ വൈസ് ചെയർമാനും പോളിറ്റ് ബ്യൂറോ അംഗവുമായ ഹീ വെയ്ഡോങ്ങിന്റെ കാര്യവും. ഇദ്ദേഹം രാജ്യത്തിന്റെ ഔദ്യോഗിക ചാനലിന്റെ പരേഡിനു മുമ്പായുള്ള ബ്രോഡ്കാസ്റ്റിൽ പങ്കെടുത്തില്ല. മറ്റുള്ള മുതിർന്ന നേതാക്കളെല്ലാം ഉണ്ടായിക്കുന്നു.
ഷിജിൻ പിങ്ങിന്റെ ഏറ്റവും അടുത്ത അനുയായിയായിരുന്ന വെയ്ഡോങ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത് മാർച്ചിൽ ചൈനയുടെ വാർഷിക കോൺഗ്രസിലായിരുന്നു. 2022 ൽ ഇദ്ദേഹത്തെ അപ്രതീക്ഷിതമായി സി.എം.സി വൈസ് ചെയർമാനായി എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഉയർത്തുകയായിരുന്നു ഷീ. മുന്ന് വർഷത്തിനു ശേഷം പറത്താക്കപ്പെടുന്നു. 1967 ൽ മാവോയുടെ കാലത്തിനു ശേഷം പുറത്താക്കപ്പെടുന്ന ആദ്യ സി.എം.സി വൈസ് ചെയർമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

