Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രസിഡൻറി​െൻറ ചുമ...

പ്രസിഡൻറി​െൻറ ചുമ ഒളിപ്പിച്ച്​ ചൈനീസ്​ടെലിവിഷൻ; കോവിഡാണോ എന്ന്​ നെറ്റിസൺസ്​

text_fields
bookmark_border
പ്രസിഡൻറി​െൻറ ചുമ ഒളിപ്പിച്ച്​ ചൈനീസ്​ടെലിവിഷൻ; കോവിഡാണോ എന്ന്​ നെറ്റിസൺസ്​
cancel

ലൈവ്​ പ്രസംഗത്തിൽ നിർത്താതെ ചുമച്ച് ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിൻപിങ്. കോവിഡാണൊ എന്ന ചോദ്യമെറിഞ്ഞ്​ നെറ്റിസൺസ്​. ചൈനയുടെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയുടെ തുടർ വികസനം പ്രോത്സാഹിപ്പിക്കുന്നതിന്​ സംഘടിപ്പിച്ച പരിപാടിക്കി​െടയാണ്​ പ്രസിഡൻറ്​ ഷീ ജിൻപിങിന്​ ചുമ പിടിച്ചത്​. പ്രസിഡൻറ്​ ചുമക്കുന്നത്​ ലൈവായി കാണിക്കാതിരിക്കാൻ ചൈനീസ്​ ടെലിവിഷൻ കഷ്​ടപ്പെടുന്നുണ്ടായിരുന്നു.

ചുമയുടെ ശബ്​ദം മൈക്കിലൂടെ കേൾക്കുന്നുമുണ്ടായിരുന്നു. നൂറുകണക്കിനുപേർ അണിനിരന്ന വിശാലമായ ഹാളിലാണ്​ പരിപാടി നടന്നത്​. എല്ലാവരും മാസ്​ക്​വച്ച്​ അച്ചട​ക്കത്തോടെയാണ്​ പരിപാടിക്ക്​ അണിനിരന്നത്​. കർശന നിയന്ത്രണങ്ങളുള്ള ചൈനീസ് മാധ്യമങ്ങളിൽ പ്രസിഡൻറി​െൻറ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും കൊറോണയുടെ പശ്​ചാത്തലത്തിൽ ചൈനാ വിമർശകർ പ്രസിഡൻറി​െൻറ ആരോഗ്യത്തെകുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്​.

ഹോങ്കോങ്​ അനുകൂല, കമ്മ്യൂണിസ്റ്റ് വിരുദ്ധ ചാനലായ ആപ്പിൾ ടിവി, തായ്‌വാൻ ടിവി സ്റ്റേഷനുകൾ എന്നിവ ചുമയുടെ ദൃശ്യങ്ങൾ ആവർത്തിച്ച്​ ​സംപ്രേക്ഷണംചെയ്​തു. 'ഷെൻ‌ഷെൻ‌ ഇവൻറിൽ‌ ജിൻ‌പിങി​െൻറ ചുമ'എന്ന തലക്കെട്ടിൽ പ്രത്യേക സ്​റ്റോറി ആപ്പിൾ‌ ഡെയ്‌ലി റിപ്പോർട്ട് ചെയ്​തു. പ്രസംഗത്തിനിടയിൽ 'ധാരാളം വെള്ളം കുടിക്കുകയുംം‌ ആവർത്തിച്ച് ചുമക്കുകയും ചെയ്​ത'തായും അവർ പറഞ്ഞു.

പ്രസിഡൻറ്​ ചുമ കാരണം പ്രസംഗം നിർത്തു​േമ്പാഴെല്ലാം ചൈനീസ്​ ടി.വി മേശയ്ക്കപ്പുറത്ത് ഇരിക്കുന്ന അതിഥികളിലേക്ക് ക്യാമറ തിരിച്ചതായി ചില പത്രങ്ങളും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. തെക്കൻ ചൈനയിലേക്കുള്ള പര്യടനത്തിനിടയിലാണ് പ്രസിഡൻറ്​ ഷെൻ‌സെൻ സന്ദർശിച്ചത്​. നിലവിൽ പ്രതിദിനം ഒരു ഡസനോളം കോവിഡ്​ കേസുകൾ ചൈനയിൽ ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaXi JinpingChinese PresidentCough
Next Story